മണ്ണാര്‍ക്കാട്:സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റും 148 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കി മാറ്റുന്നതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുറത്തിറ ക്കിയ കരട് വിജ്ഞാപനം നടപ്പിലാക്കാനുള്ള ഇ.എസ്.സെഡ് കമ്മിറ്റി തീരുമാനം പിന്‍വലിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മണ്ണാര്‍ ക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു. കര്‍ഷകരുടെ ആശങ്കകള്‍ ദുരീകരി ക്കാതെയും പ്രദേശത്തെ കര്‍ഷകര്‍ നല്‍കിയ പരാതികളില്‍ യാ തൊരു വ്യക്തത വരുത്താതെയുമാണ് കരട് വിജ്ഞാപനം നടപ്പിലാ ക്കാന്‍ പോകുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
വന്യമൃഗശല്ല്യവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കാരണം കടുത്ത പ്രതിസന്ധിയിലാണ് മലയോര കര്‍ഷകര്‍. പരി സ്ഥിതി ലോല പ്രദേശ പ്രഖ്യാപനം മൂലം തലമുറകളായി താമസി ക്കുന്ന കൃഷിഭൂമിയില്‍ നിന്നും കിടപ്പാടം പോലും ഉപേക്ഷിച്ച് സ്വ യം ഒഴിഞ്ഞ് പോകേണ്ട സാഹചര്യമാണ് സമീപ ഭാവിയിലുണ്ടാവുക യെന്നതാണ് മലയോരമേഖലയുടെ ആശങ്ക.ഈ പശ്ചാത്തലത്തില്‍ സൈലന്റ് വാലി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തിക ളില്‍ കൃത്യമായി ജണ്ട സ്ഥാപിച്ച് അതിര്‍ത്തികള്‍ പൊതു സമൂഹ ത്തെ ബോധ്യപ്പെടുത്തണമെന്നും മോണിറ്ററിംഗ് കമ്മിറ്റിയില്‍ പ്രദേശങ്ങളിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തണമെന്നും കത്തോലിക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തി ല്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴി വാക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഗൗരവതരമായ ഇടപെടല്‍ നടത്തി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്ക ണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരു ന്നു.യോഗം കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസി ഡന്റ് ജോസ് വാകശ്ശേരി ഉദ്ഘാടനം ചെയ്തു.രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, യൂണിറ്റ് സെക്രട്ടറി ജിജോ പുലവേലില്‍, ട്രഷറര്‍ ബേബി മാവറയില്‍, വൈസ് പ്രസിഡ ന്റ്ുമാരായ ഡിന്റൊ കൊച്ചത്തിപ്പറമ്പില്‍, മഞ്ജു പ്രിന്‍സ് മാതി രംപള്ളില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ തരുണ്‍ പുറത്തേ മുതുകാ ട്ടില്‍, ബിജു പൂതറമണ്ണില്‍, ജിബിന്‍ പള്ളിനീരാക്കല്‍, ജോസ് കാട്രു കുടിയില്‍, ലീന പാറേമാക്കല്‍ എന്നിവര്‍ സംസാരിച്ചു.