അഗളി:ആലപ്പുഴ ജില്ലയുടെ പകുതിയിലേറെ ഭൂവിസ്തൃതിയുള്ള അട്ട പ്പാടി താലൂക്കായി മാറുന്നു.ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തിലാ ണ് ഇത് സംബന്ധിച്ച തീരുമാനം.താലൂക്കിന് വേണ്ടിയുള്ള പതിറ്റാ ണ്ടുകള്‍ നീണ്ട മുറവിളി യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷ ത്തിലാണ് നാട്.നിലവില്‍ മണ്ണാര്‍ക്കാട് താലൂക്കിന്റെ പരിധിയിലു ള്ള അട്ടപ്പാടി ബ്ലോക്കിന് കീഴില്‍ അഗളി,പൂതൂര്‍ ഷോളയൂര്‍ എന്നി ങ്ങനെ മൂന്ന് പഞ്ചായത്തുകള്‍ മാത്രമാണ് ഉള്ളത്.ജനസംഖ്യയില്‍ ഭൂരിഭാഗവും ഗോത്രവിഭാഗക്കാരാണ്.കുടിയേറ്റകര്‍ഷകരും തിങ്ങി പ്പാര്‍ക്കുന്നു.745 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഭൂഘടനാപര മായി മറ്റിടങ്ങളില്‍ നിന്നും ഓരോ ഊരും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍ നിന്നും അഗളിയിലെത്താന്‍ മണി ക്കൂറുകള്‍ നീണ്ടയാത്ര വേണം.യാത്ര സൗകര്യങ്ങള്‍ അപര്യാപ്തമായി രുന്ന കാലത്ത് അട്ടപ്പാടിക്കാര്‍ക്ക് താലൂക്ക് ആസ്ഥാനത്തേക്ക് പോ യി വരാന്‍ രണ്ട് ദിവസമെങ്കിലും വേണ്ടി വന്നിരുന്നു.

പുതൂര്‍ പഞ്ചായത്തിലെ തുടുക്കി,ഗലസി,ആനവായ്,മുള്ളി എന്നിവ ടങ്ങളില്‍ നിന്നും ഷോളയൂര്‍ പഞ്ചായത്തിലെ മൂലഗംഗല്‍ തുടങ്ങിയ വിദൂര ഊരുകളില്‍ നിന്നും താലൂക്ക് ഓഫീസില്‍ പോയിവരണ മെ ങ്കില്‍ ഇപ്പോഴും ഒരു ദിവസം വേണ്ടിവരുമെന്നതാണ് സ്ഥിതി. വിദ്യാ ഭ്യാസത്തിനും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കുമടക്കം ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മണ്ണാര്‍ക്കാട് താലൂക്കിലെത്തണം. താലൂക്ക് ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തി ല്‍ ലഭ്യമാകും.വിദൂര ഊര് നിവാസികളുടേതടക്കം യാത്ര പകുതി യോളം കുറയുകയും ചെയ്യും.താലൂക്കില്‍ സര്‍വ്വേ ഓഫീസര്‍ നിയമി ക്കപ്പെടുന്നതോടെ വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കാണാനായേക്കും.

അട്ടപ്പാടിക്ക് പ്രത്യേക താലൂക്കെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടി ലേറെ പഴക്കമുണ്ട്.2006-11 കാലഘട്ടത്തിലാണ് പുതിയ താലൂക്കിനാ യി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചത്.സംസ്ഥാനത്തെ വലിയ ജില്ലയായ പാലക്കാട് പുതുതായി ആരംഭിക്കേണ്ട താലൂക്കു കളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ പട്ടാമ്പിക്കൊപ്പം അട്ടപ്പാടിയും ഇടം പിടിച്ചിരുന്നു.2013 ഡിസംബറില്‍ പട്ടാമ്പി താലൂക്ക് പ്രവര്‍ത്ത നം ആരംഭിച്ചെങ്കിലും അട്ടപ്പാടിക്ക് താലൂക്കിന്റെ കാര്യം നീണ്ട് പോയി.

അട്ടപ്പാടി താലൂക്ക് വരുന്നതോടെ ഒരു തഹസില്‍ദാര്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉണ്ടാവുകയെന്നത് ഏറെ വികസന ങ്ങള്‍ക്ക് സഹായകരമാകുമെന്നും പദ്ധതികളില്‍ താലൂക്കെന്ന പരിഗണന ലഭിക്കുമെന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറി യിച്ചു.നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!