മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സബ് ഡിവിഷണല്‍ പോലീസ് ഓഫീസി ന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിര്‍വഹിക്കും. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും.വികെ ശ്രീകണ്ഠന്‍ എംപി മുഖ്യാതിഥിയാകും.എംഎല്‍എമാരായ പി.ഉണ്ണി,പികെ ശശി, സം സ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ്,ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി വിജയ് സാഖറെ ഐപിഎസ്,നോര്‍ത്ത് സോണ്‍ ഐജിപി അശോക് യാദവ്,തൃശ്ശൂര്‍ റേഞ്ച് ഡിഐജി എ അക്ബര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, മണ്ണാര്‍ ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റുമാരായ സി കെ ഉമ്മുസല്‍മ, സേതുമാധവന്‍, സു നിത ജോസഫ്, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ രാമചന്ദ്രന്‍ പി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ ഷൗക്കത്ത്, ലക്ഷ്മി ക്കു ട്ടി,ജസീന അക്കര,സതി രാമരാജന്‍,എ പ്രേമലത,കെപിഎം സലീം, ലതമുള്ളത്ത്,ജയശ്രീ പി,ശാസ്തകുമാര്‍,രാജിക സി,ഇ ചന്ദ്രബാബു, ജയലക്ഷ്മി കെ,ലതിക,അജേഷ്.കെ,രമണി വി,പി എസ് രാമചന്ദ്രന്‍ മാസ്റ്റര്‍,ഒ.നാരായണന്‍കുട്ടി,ടി അജിത്,സജിത എംവി,കെ.ഷീബ സുനില്‍,പാലക്കാട് അഡീഷണല്‍ എസ്പി പിബി പ്രശോഭ്,പാലക്കാട് ഡിവൈഎസ്പി പിസി ബിജുകുമാര്‍,കെപിഒഎ ജില്ലാ പ്രസിഡന്റ് ടി ഷിജു എബ്രഹാം,കെപിഎ സെക്രട്ടറി ഇ പി ശശി എന്നിവര്‍ സംബ ന്ധിക്കും.ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ് സ്വാഗതവും ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഹരിദാസ് പിസി നന്ദിയും പറയും.
പോലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗ മായി ആഭ്യന്തരവകുപ്പ് അനുവദിച്ച 25 സബ് ഡിവിഷനുകളില്‍ ഒന്നാണ് നാളെ മുതല്‍ മണ്ണാര്‍ക്കാടും പ്രവര്‍ത്തിക്കുക.മണ്ണാര്‍ക്കാട്ടെ പോലീസ് സംവിധാനം ഡിവൈഎസ്പിക്കു കീഴിലാകുന്നതോടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും പരാതികള്‍ക്ക് വേഗത്തില്‍ പരി ഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മണ്ണാര്‍ക്കാട്.