മണ്ണാര്‍ക്കാട്:ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമാ യി കേന്ദ്ര റോഡ് ഗതാഗത,ഹൈവേ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌ക്കീമുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് എസ്. ഐ വിനോദ് ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ് നയിച്ചു.
മണ്ണാര്‍ക്കാട് സ്റ്റേഷന്‍ സീനിയര്‍ സി.പി.ഒ ഫസലുറഹ്മാന്‍ വിദ്യാര്‍ ത്ഥികളുമായി സംവദിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മുഹ മ്മദലി അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് അസ്‌ലം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നാസര്‍, കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ റാഷിഖ്, എന്‍.എസ്. എസ് യൂണിറ്റ് സെക്രട്ടറിമാരായ ഗോകുല്‍,ഹര്‍ഷീന പര്‍വീന്‍ എന്നിവര്‍ സംസാരിച്ചു.
ട്രാഫിക്ക് ബോധവത്ക്കരണ ഡോക്യുമെന്ററി പ്രദര്‍ശനം കോളേജ് സ്റ്റാഫ് സെക്രട്ടറി കെ.നിഖില്‍ ഉദ്ഘാടനം ചെയ്തു.ട്രാഫിക്ക് നിയമ ങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവരെ ബുധനാഴ്ച പോലീസുമായി സഹകരിച്ച് നെല്ലിപ്പുഴയില്‍ ആദരിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ ട്രാഫിക്ക് ബോധവത്ക്കരണം നടത്തുമെന്നും കോളേജ് എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ നാസര്‍ അറിയിച്ചു.