പാലക്കാട്:കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദൂഷ്യഫല ങ്ങള്‍ പ്രതിരോധിക്കാന്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാകാന്‍ പ്രത്യേക പദ്ധതിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത് ബജറ്റ്. പാലക്കാട് ചുര ത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളില്‍ വന്‍ തോതില്‍ വൃക്ഷ ത്തൈകള്‍ വച്ച് പിടിപ്പിച്ച് ‘പ്ലഗ്ഗിംഗ് ദ ഗ്യാപ് ‘ പദ്ധതി നടപ്പിലാക്കാ നാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് 2021-22 ലെ ബജറ്റ് അവ തരിപ്പിച്ച്‌വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി പറഞ്ഞു. കാലാവ സ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാര്‍ബണ്‍ ഡൈ ഓക്‌സൈ ഡിന്റെ അളവിലുണ്ടാകുന്ന വര്‍ദ്ധനവ് വനവത്ക്കരണത്തിലൂടെ പ്രതിരോധിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലയിലെ ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണവും ഹരി ത കേരളം മിഷന്‍, എം.ജി.എന്‍. ആര്‍.ഇ.ജി.എസ് എന്നിവയുടെ സഹ കരണവും ഫലപ്രദമായി സംയോജിപ്പിക്കും. ഈ വര്‍ഷം 30 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമ്പോ ള്‍ വണ്ടി വിലയുടെ 20 ശതമാനം സബ്‌സിഡി നല്‍കുന്ന പദ്ധതിക്ക് തുടക്കമിടും. പദ്ധതിയ്ക്കായി അഞ്ചു കോടി രൂപയാണ് മാറ്റിവ യ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കാന്‍ ഭാരതപുഴ യുടെ അഞ്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കും.
ജില്ലയിലെ പ്രധാന വിളയായ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രാരംഭ ചെലവുകള്‍ക്കായി ഹെക്ടറിന് 10,000 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതി തുടരും. ഇതിനായി 10.5 കോടി ബജറ്റില്‍ വക യിരുത്തി. പാലിനു സബ്‌സിഡി നല്‍കുന്നതിനായി 1.25 കോടി രൂപ നീക്കിവയ്ക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ മത്സ്യകൃഷി ജൈവ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കും.ഊര്‍ജ്ജ മേഖലയ്ക്കായി ഒരു കോടി രൂപയാണ് മാറ്റിവെച്ചത്. ജില്ലാ പഞ്ചായത്തിന് കൈ മാറി ക്കിട്ടിയ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഉത്പാദനത്തി ല്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ചെറുകിട വ്യവ സായ സംരംഭങ്ങള്‍ തുടങ്ങാന്‍ 25 ലക്ഷം രൂപ മാറ്റിവയ്ക്കും. അട്ട പ്പാടി ഗോട്ട് ഫാമില്‍ സംരക്ഷിച്ചു വരുന്ന അട്ടപ്പാടി ബ്ലാക്ക് എന്നറി യപ്പെടുന്ന വിഭാഗത്തെ പരിപാലിക്കാന്‍ പ്രത്യേകമായി പദ്ധതി ആവിഷ്‌കരിക്കും. പരമ്പരാഗത ഖാദി കൈത്തറി മേഖലയില്‍ 50 ലക്ഷം രൂപ മാറ്റി വെക്കും.
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ആധുനിക രീതിയിലുള്ള അറവു ശാലകള്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സേ വന മേഖലയില്‍ 30 കോടിയുടെ പദ്ധതികളാണ് നിര്‍ദേശി ച്ചിട്ടുള്ള ത്. കലാ-കായിക-ശാസ്ത്ര മേഖലകളില്‍ നടപ്പാക്കിക്കൊണ്ടിരി ക്കു ന്ന പദ്ധതികളും ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി കളും തുടരും. കണ്ണാടിയിലെ ബഡ്‌സ് സ്‌കൂളിനെ പൊതു കേന്ദ്രമാ ക്കി മാറ്റുന്ന ചാലഞ്ച് പദ്ധതി നടപ്പിലാക്കും.ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാ യി പ്രത്യേക പരിപാടികള്‍ നടപ്പിലാക്കും. കലാ- സാംസ്‌കാരിക മേഖലയിലെ ഇടപെടലുകളുടെ ഭാഗമായി നാടകം, സിനിമ തുടങ്ങി യ ജനപ്രിയ സങ്കേതങ്ങളെ പദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമിക്കും.
വിദ്യാലയങ്ങളുടെ വൈദ്യുതി ചാര്‍ജ്. ഈ വര്‍ഷം മുതല്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച് നല്‍കും. ഇതിനായി 50 ലക്ഷം രൂപ വക യിരുത്തി. വൃക്ക രോഗികള്‍ക്ക് സഹായം നല്‍കുന്ന സ്‌നേഹ സ്പര്‍ ശം പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി. വയോജനങ്ങള്‍ക്കായു ള്ള സ്‌നേഹ വീടുകളെ മാതൃകാ പാര്‍ക്കുകള്‍ ആയി ഉയര്‍ത്തുന്ന തിന് 150 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് നിലവില്‍ വരുത്തുന്നതിന് 140 ലക്ഷം രൂപ വകയിരുത്തി. വനിതാ ക്ഷേമ പദ്ധതികള്‍ക്കായി എട്ടു കോടി രൂപയും പട്ടികജാതി വികസന ത്തിനായി 28 കോടി രൂപയും നീക്കി വെച്ചു. പട്ടികവര്‍ഗ്ഗ വികസനത്തിന്റെ ഭാഗമായി പ്രഭാത ഭക്ഷണം പദ്ധതിക്കായി ഒരു കോടി രൂപയും നല്‍കും. പട്ടികവര്‍ഗ ക്ഷേമ ത്തിന് അഞ്ചു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ ആശുപത്രികളെയും വിദ്യാ ലയങ്ങളുടെയും വികസന കാര്യങ്ങള്‍ക്കായി 13.59 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. സ്പില്‍ ഓവര്‍ പദ്ധതികളില്‍ റോഡ് അറ്റകുറ്റപ്പണികള്‍ ക്കായി അഞ്ചു കോടി രൂപ വകയിരുത്തി. ആയിരം തൊഴിലവസര ങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അഞ്ചു കോടി രൂപ വകയി രുത്തിയിട്ടുണ്ട്. കുടുംബശ്രീ സംരംഭങ്ങള്‍, ചെറുകിട വ്യവസായ ങ്ങള്‍, തൊഴില്‍ പരിശീലനവും തൊഴിലും നല്‍കല്‍, ട്രാന്‍സ്‌ജെ ന്‍ഡ ഴ്‌സിനെയും ഭിന്നശേഷിക്കാരെയും പരിഗണിച്ച് നടപ്പിലാ ക്കുന്ന പദ്ധതികളിലൂടെ ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാ നാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നത്.പാലക്കാട് ജില്ലാ പഞ്ചായ ത്തിന്റെ ഉടമസ്ഥതയില്‍ ‘ജില്ലക്ക് ഒരു ഫുട്‌ബോള്‍ ടീം’ രൂപീകരി ക്കാനും പദ്ധതിയുണ്ട്. പാലക്കാട് മരുതറോഡ് സ്വദേശി കളിക്കള ത്തില്‍ മരണമടഞ്ഞ ഫുട്‌ബോള്‍ താരം ധനരാജിന്റെ സ്മരണയ്ക്കാ യാണ് പദ്ധതി നടപ്പിലാക്കുക. 61. 4 കോടി രൂപ വരവും 152.04 കോടി രൂപ ചെലവും 9.3 കോടി രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അംഗീ കാരത്തിനായി സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളി ല്‍ നടന്ന ബജറ്റ് അവതരണ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോള്‍, സെക്രട്ടറി പി.അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.