കോട്ടോപ്പാടം: പഞ്ചായത്ത് കാര്‍ഷിക ഉല്‍പ്പാദന സംഭരണ സംസ് ക്കരണ വിപണന ക്രെഡിറ്റ് സഹകരണ സംഘം സേവന മേഖലയി ലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സംഘത്തിന്റെ കീഴില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധിയുടെ മെഡിക്കല്‍ സ്റ്റോര്‍ കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡിലെ കെടി കോംപ്ലക്‌സില്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തനം ആരംഭി ക്കും .ഇതോടൊപ്പം കാലിക്കറ്റ് സിറ്റി സല്‍വ്വീസ് സഹകരണ ബാങ്ക്, എം വിആര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്ന് ക്യാന്‍സര്‍ പരിരക്ഷ സാധ്യമാക്കുന്ന മാസ്‌കെയര്‍ പദ്ധതിയും,സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേ ജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സുമായി ചേര്‍ന്ന് നിര്‍ധന വിദ്യാര്‍ ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്കും തുടക്കമാകും.
പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയാകും.മാസ്‌കെയര്‍ ആദ്യ നിക്ഷേപം റഷീദ് ഓങ്ങല്ലൂരും, സ്‌കോളര്‍ഷിപ്പ് കൈമാറല്‍ ഓണ ററി സെക്രട്ടറി സുരേഷ്‌കുമാറും നിര്‍വ്വഹിക്കും.മണ്ണാര്‍ക്കാട് സഹകരണ സംഘം അസി.രജിസ്ട്രാര്‍ കെ ജി സാബു സംസാരി ക്കും.സംഘം പ്രസിഡന്റ് എം കെ രവീന്ദ്രനാഥന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പിപി അബു നന്ദിയും പറയും.
