മണ്ണാര്‍ക്കാട് : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്ര കാരം മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വീഴ്ചകളുടെ വിദ്യാ ഭ്യാസ വകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം എന്ന പ്രമേയ ത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വി രുദ്ധ നയങ്ങള്‍ ഓഡിറ്റ് ചെയ്ത് എം.എസ്.എഫ് സ്റ്റുഡന്റ്സ് ഓഡിറ്റ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് നടന്ന പരിപാടി നഗരസഭാ ചെയര്മാന് ഫായിദ ബഷീര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം എം.എസ്. എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി, എം. എസ്.എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹംസ കെ.യു, ഹുസൈന് മാസ്റ്റര്‍ കോളശ്ശേരി, ശമീര്‍ പഴേരി, അഫ്ലഹ് കെ.പി, അഫ്സല് കൊറ്റാരയില്, അഷ്റഫ് കൊടക്കാട്, സ്വാലിഹ് നമ്പിയം പടി, ഇര്‍ഷാദ് കൈതച്ചിറ, റാഷിഖ് കൊങ്ങത്ത്, റഹീസ് ചങ്ങലീരി, സഫ്വാന് തെങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി സ്വാഗതവും ഷൗക്കത്ത് തിരുവിഴാംകുന്ന് നന്ദിയും പറഞ്ഞു.
