മണ്ണാര്‍ക്കാട്:ഭാവി കേരളത്തെ സംബന്ധിച്ച് സമൂഹത്തിലെ വ്യത്യ സ്ത മേഖലകളിലെ യുവാക്കളുടെ അഭിപ്രായങ്ങള്‍ സമാഹരിക്കുക യും അവ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് നടന്ന സ്പീക്ക് യംഗ് പരിപാടി ശ്രദ്ധേ യമായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു.
കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യ ക്ഷയായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല് കളത്തില്‍ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ സഹദ് അരിയൂ, രാജന് ആമ്പാടത്ത്് ഇന്ദിര,റസീന, രാഷ്ട്രപതി പുരസ്കാരത്തിന് അര്‍ഹനായ അസി. ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി. നാസര്‍,നാട്ടുകൂട്ടം നാടന്‍ പാട്ട് പുരസ്കാര ജേതാവ് അനീഷ് മണ്ണാര്‍ക്കാട്. മദ്രാസ് യൂണിവേഴ്സിറ്റി എംഎസ് സി ഒന്നാം റാങ്ക് നേടിയ ജിനി വിജു എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.വിവിധ രാഷ്ട്രീയ യുവജന സംഘടനാ പ്രതിനിധികളായ ശ്രീരാജ് വെള്ളപ്പാടം,ഷമീര്‍ പഴേ രി,സുരേഷ് കൈതച്ചിറ,ബാബുരാജ് കുളപ്പാടം,എന്നിവര്‍ സംബ ന്ധിച്ചു.
വിവിധ മേഖലകളില്‍ നിന്ന് റിയ ഇഷ,നന്ദു,വ്യാസന്,അസ്ലം അച്ചു,ഷമീര്യൂണിയന്,അഡ്വ.രാഘവന്,സിബിന്‍ഹരിദാസ്, സുരേഷ് ജെഎച്ച്ഐ,ശബ്നം,ചന്ദ്രദാസന്‍ മാസ്റ്റര്‍,കാസിം ആലായന്‍. അബുവറോടന് എന്നിവര്‍ സംസാരിച്ചു.യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ സ്വാഗതവും. അനുരാഗ് തെങ്കര നന്ദിയും പറഞ്ഞു.
