മണ്ണാര്‍ക്കാട്:കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ച കുമരംപുത്തൂര്‍ കാരാ പ്പാടത്തെ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ജനപ്രതിനിധികളും പൊ തുപ്രവര്‍ത്തകരും സന്ദര്‍ശിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ക്കുട്ടി,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സഹദ് അരിയൂര്‍, മെമ്പ ര്‍മാരായ രാജന് ആമ്പാടത്ത്,വിജയലക്ഷ്മി,പൊതുപ്രവര്‍ത്തകരായ ബിജുമലയില്‍,നൗഷാദ് വെള്ളപ്പാടം, ഷഫീഖ്, സണ്ണി, ഫൈസല്‍, നിസാം കളത്തില്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.
കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല് കണമെന്നും വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളേയും കാര്‍ഷിക വി ളകളേയും സംരക്ഷിക്കുന്നതിന് വനംവകുപ്പ് ശാശ്വതമായ പരി ഹാ രം കാണണമെന്നും സംഘം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസ മാണ് കാരാപ്പാടത്ത് കാട്ടാനക്കൂട്ടമിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പി ച്ചത്.എണ്ണൂറോളം വാഴയും തെങ്ങുകളും കമുകിന് തൈകളും നശിപ്പിച്ചിട്ടുണ്ട്.കാരപ്പാടം ആദിവാസി ഊരിലെ മൂപ്പന് വെളുപ്പന്, ചന്ദ്രന്,എടേരം ഷമീര്‍,നവാസ്,ബാബു,ചെറിയ മാധവന് എന്നിവ രുടെ കുലച്ചതും മൂപ്പെത്തിയ വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്.
