മണ്ണാര്‍ക്കാട്:കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന രാജ്യരക്ഷാ പൊതു മേഖല സ്ഥാപനമായബെമല് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിഐടിയു വരുന്ന 17ന് ബെമല്‍ മുന്നില്‍ തീര് ക്കുന്ന ജനകീയ പ്രതിരോധത്തിന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് താലൂക്കില്‍ വാഹന പ്രചരണ ജാഥ നടത്തി. അലനല്ലൂ രില്‍ സിഐ ടിയു സംസ്ഥാന കമ്മിറ്റി അംഗം ടികെ അച്യുതന് ജാഥാ ക്യാപ്റ്റന്‍ പി മനോമോഹനന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.വൈസ് ക്യാപ്റ്റന്‍ എം കൃഷ്ണകുമാര്‍,ജാഥ മാനേജര്‍ കെ.പി മസൂദ് എന്നിവര്‍ സംബന്ധിച്ചു. നാട്ടുകല്‍, ആര്യമ്പാവ്, കുമരം പുത്തൂര്‍,മണ്ണാര്‍ക്കാട്,തെങ്കര,കാഞ്ഞിരം,കാരാകുര്‍ശ്ശി,തച്ചമ്പാറ എന്നിവടങ്ങളിലെ സ്വീ കരണത്തിന് ശേഷം പനയമ്പാടത്ത് സമാപിച്ചു.

സമാപന യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി.എ. മുരുകന് ഉദ്ഘാടനം ചെയ്തു.ചാമിക്കുട്ടന് അധ്യക്ഷനായി.വിവിധ കേന്ദ്രങ്ങളില്‍ ജാഥ അംഗങ്ങളായ കെ.കുമാരന്,പി ദാസന്,ടിആര്‍ സെബാസ്റ്റ്യന്‍,ഹക്കീം മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.