അലനല്ലൂര്‍:നിറഞ്ഞ് കിടക്കുന്ന പായലില്‍ നിന്നും ശാപമോക്ഷം തേ ടി ഭീമനാട് പെരിമ്പടാരിയിലെ ഇട്ടിലാകുളം.കുറച്ച് കാലമായി കു ളം ആകെ പായല്‍ മൂടിയ നിലയിലാണ്. ഇത് ആളുകള്‍ക്ക് കുളിക്കാ നും തുണിയലക്കാനുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.ഗ്രാമ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തിലേക്ക് ഇറങ്ങാന്‍ പടവു കള്‍ നിര്‍മിച്ചിട്ടുണ്ട്.കടവിലെ പായല്‍ വശത്തേക്ക് മാറ്റിയാണ് ആളു കള്‍ കുളിക്കുന്നത്.സമീപത്തെ മൂന്ന് കോളനികളില്‍ നിന്നുള്ളവ രടക്കം നൂറ് കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്രദേശത്തെ ഏക പൊതുകുളം കൂടിയാണിത്.
കുളത്തില്‍ പായല്‍ തിന്നുന്ന ഗ്രാസ് കാര്‍പ്പ് എന്ന മീനിനെ നിക്ഷേ പിക്കുന്നതിനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായാ ല്‍ ഒരു പരിധിവരെ പായലിനെ ഒഴിവാക്കാന്‍ കഴിയുമെന്നും പ്രദേ ശവാസികള്‍ പറഞ്ഞു.തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താത്കാലികമായി കുളം നന്നാക്കാനുള്ള നടപടിയെടുക്കുമെന്നും പഞ്ചായത്തില്‍ ശുദ്ധജലവിതരണപദ്ധതി വരുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും നന്നാക്കാനുള്ള നടപടി സ്വീകരിക്കു മെന്നും വാര്‍ഡംഗം അശ്വതി അറിയിച്ചു.വേനല്‍ കനത്തതോടെ കുളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്