അട്ടപ്പാടി: കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ തറവാ ടും,വീട്ടുവളപ്പിലെ വൃക്ഷങ്ങളും,കാവും,പാരിസ്ഥിതിക അന്തരീ ക്ഷവും അതേപോലെ നിലനിര്‍ത്തണമെന്ന വ്യവസ്ഥയോടെ സം സ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ സ്ഥലം വികൃതമാക്കി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതില്‍ അട്ടപ്പാടിയില്‍ ചേര്‍ന്ന യുവകലാസാഹിതി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രതിഷേ ധിച്ചു.സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന ഭാരവാഹികളായ ടി.യു.ജോണ്‍സന്‍, കെ.ബിനു,ഉണ്ണികൃഷ്ണന്‍ തോട്ടശ്ശേരി,റഷീദ് കുമരംപുത്തൂര്‍, രവീന്ദ്ര ദാസ്,അജിത് ഷോളയൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗൂളിക്കടവില്‍ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡ ന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കവയത്രിയുടെ സ്മരണക്കായി ഗൂളിക്കടവില്‍ ആല്‍മരവും നട്ടു.മേഖല പ്രസിഡന്റ് അജിത് ഷോളയൂര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്ര ട്ടറി ഇ എം. സതീശന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, സം സ്ഥാന ട്രഷറര്‍ ടി.യു. ജോണ്‍സണ്‍, സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണി കൃഷ്ണന്‍ തോട്ടശേരി, റഷീദ് കുമരംപുത്തൂര്‍, ശിവ പ്രസാദ്, സി പി ഐ മണ്ഡലം സെക്രട്ടറി സി. രാധാകൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് വി.എം.ലത്തീഫ്, സൈമണ്‍ കോശി, മേഖല സെക്രട്ടറി കെ. ആര്‍. രവീന്ദ്രദാസ് എന്നിവര്‍ സംസാ രിച്ചു. ആദി വാസി ഗായിക നഞ്ചിയമ്മ,വനവൃക്ഷമിത്ര അവാര്‍ഡ് ജേതാ വ് കെ ബിനു,എംഎസ് സി റാങ്ക് ജേതാവ് ദിവ്യ,വിവിധ മേഖല കളി ല്‍ കഴിവ് തെളിയിച്ചവരയേും കലാകാരന്‍മാരേയും ആദരിച്ചു. ബാബു ഒലിപ്രം അവതരിപ്പിച്ച,ജെയ് കിസാന്‍ ഏകാംഗ നാടകവും കലാപരിപാടികളും അരങ്ങേറി.