പാലക്കാട്: ഭക്ഷ്യ- പൊതുവിതരണ വകുപ്പിനു കീഴില്‍ റേഷന്‍ കട കളില്‍ പരിശോധന നടത്തുന്നതിന് വിജിലന്‍സ് കമ്മിറ്റികള്‍ രൂപീ കരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.സംസ്ഥാന, ജില്ല, താലൂക്ക്, റേഷന്‍കട തലത്തില്‍ രൂപീക രിക്കുന്ന കമ്മിറ്റിയില്‍ ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നി വര്‍ അംഗങ്ങളായിരിക്കും. ഇവര്‍ക്ക് റേഷന്‍ കടയില്‍ കയറി സ്റ്റോ ക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള അധി കാരമുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തങ്ങളുടെ മേഖലയിലെ ദുര്‍ബല വിഭാഗങ്ങളെ കണ്ടെത്തി ആ പ്രദേശത്തെ ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 27 മുതല്‍ ഫെബ്രുവരി 15 വരെ സംഘടിപ്പിക്കുന്ന ബോധ വത്ക്കരണ പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഭക്ഷ്യ ഭദ്രതാ നിയമ വുയി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാ ണ് ജില്ലയില്‍ എത്തിയത്.

സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ പരാതി പരിഹാര ഓഫീസറായ ആര്‍. പി. സുരേഷ്, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി. വസന്തം, വി. രമേശന്‍, വിജയലക്ഷ്മി, അഡ്വ.വി രാജേന്ദ്രന്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി. കൃഷ്ണന്‍, ഐ. സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി. ആര്‍. ലത, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ പി.കൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ യു. മോളി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!