മണ്ണാര്‍ക്കാട്:ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്ന തോടെ എല്ലാവര്‍ക്കും കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യ ധാന്യം ലഭ്യമാക്കുക ലക്ഷ്യമിട്ട് സിവില്‍ സപ്ലൈസ് ജില്ലയിലെ മുഴു വന്‍ റേഷന്‍കടകളിലും ഇ -പോസ് സംവിധാനം നടപ്പാക്കി കഴി ഞ്ഞു. അട്ടപ്പാടിയിലെ ഉള്‍പ്രദേശത്തുള്ള ആദിവാസി കുടുംബങ്ങ ള്‍ക്ക് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തുന്നതിന് പുറമെ സഞ്ചരിക്കു ന്ന മൊബൈല്‍ റേഷന്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കഴി ഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ 95927 റേഷന്‍ കാര്‍ഡു കള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 40308 ബി പി എല്‍ കാര്‍ ഡുകളും അനുവദിച്ചു.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 24 മണി ക്കൂറിനകം റേഷന്‍കാര്‍ഡ് നല്‍കുന്ന പദ്ധതി വഴി ജില്ലയില്‍ 1490 റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്. പുറമ്പോക്കില്‍ താമസിക്കു ന്നവര്‍ക്ക് വീട്ടുനമ്പര്‍ ഇല്ലാതെ റേഷന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി ജില്ലയില്‍ നടപ്പിലാക്കി. ജനകീയ ഹോട്ടലുകള്‍ക്ക് മാസംതോറും കിലോഗ്രാമിന് 10.90 രൂപ റേഷന്‍ നല്‍കിവരുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ നെല്ലിയാമ്പതി മേഖലയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എയര്‍ ലിഫ്റ്റിങ് വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എല്‍പിജി, മണ്ണെണ്ണ, ഭക്ഷ്യ ധാന്യങ്ങളും ലഭ്യമാക്കി.
ലോക് ഡൗണില്‍ വിതരണം ചെയ്തത് 21,63,626 ഭക്ഷ്യധാന്യ കിറ്റുകള്‍
ജില്ലയില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുണ്ടായ ലോക് ഡൗ ണില്‍ വിവിധ ഘട്ടങ്ങളിലായി സിവില്‍ സപ്ലൈസ് വകുപ്പ് 2020 സെപ്തംബര്‍ വരെ 21,63,626 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. അതിഥി തൊഴിലാളികള്‍ക്ക് കിറ്റ്, റേഷന്‍ എന്നിവ സൗജന്യമായി നല്‍കി. വെളിച്ചെണ്ണ, റവ, ചെറുപയര്‍, കടല, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സണ്‍ഫ്‌ലവര്‍ ഓയില്‍, ഉഴുന്ന്, തൂവര പ്പരിപ്പ്, ആട്ട, തേയില, ഉലുവ, പഞ്ചസാര, കടുക്, അലക്കു സോപ്പ് എന്നീ 17 ഇനങ്ങളടങ്ങിയ 7,19,750 സ്‌പെഷ്യല്‍ കിറ്റുകളാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ മഞ്ഞ, പിങ്ക്, നീല, വെള്ള കാര്‍ഡുകാര്‍ക്കായി ആദ്യഘട്ടം വിതരണം ചെയ്തത്.
രണ്ടാംഘട്ടത്തില്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി 7,23,259 ഓണം സ്‌പെഷ്യല്‍ കിറ്റുകള്‍ വിതരണം നടത്തി. കോവിഡ് – 19 പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. പ്രതി മാസ കിറ്റ് ഇനത്തില്‍ സെപ്തംബറില്‍ വിതരണം ചെയ്തത് 7,20,617 കിറ്റുകളാണ്.