കുമരംപുത്തൂര്‍: നെച്ചുള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാ ന്റേണ്‍ ചാരിറ്റബിള്‍ സൊസൈറ്റി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ക്ക് ധനശേഖരണാര്‍ത്ഥം ബിരിയാണി ഫെസ്റ്റ് നടത്തുന്നു.ജനുവരി 27നാണ് ബിരിയാണി ഫെസ്റ്റ്.ഒരു പൊതിക്ക് 100 രൂപയാണ് വില. ഫെ സ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. യോഗം സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ രാജന്‍ ആമ്പാടത്ത്,കുത്തനിയില്‍ കാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.അന്‍ഷാദ് തോട്ടശ്ശേരി സ്വാഗതവും ജുനൈസ് നെച്ചുള്ളി നന്ദിയും പറഞ്ഞു.
45 ഓളം കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷ്യകിറ്റ് എത്തിച്ച് നല്‍ കുന്നതുള്‍പ്പടെ രണ്ട് വര്‍ഷത്തോളമായി നാട്ടിലും പ്രവാസ ലോക ത്തും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റിയുടെ നേ തൃത്വത്തില്‍ നടത്തി വരുന്നുണ്ട്.150 ഓളം അംഗങ്ങളുള്ള സൊ സൈറ്റിയില്‍ അംഗങ്ങള്‍ പിരിവെടുത്തും സുമനസ്സുകളുടെ സംഭാ വനകള്‍ സ്വീകരിച്ചു,പ്രവാസികളില്‍ നിന്നുള്ള അകമഴിഞ്ഞ സഹാ യസകരണവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ട് പോകാന്‍ സഹായിക്കുന്നത്.കോവിഡ് മഹാമാരി പ്രതിസന്ധികള്‍ തീര്‍ത്ത സാഹചര്യത്തില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി കാരുണ്യ പ്രവര്‍ത്തനത്തിനുള്ള തുക കണ്ടെത്തിയിരുന്നു.