കോട്ടോപ്പാടം:വിജയകരമായി ഡ്രൈറണ്‍ നടത്തി കോവിഡ് വാ ക്‌സിനേഷന്‍ ലോഞ്ചിങ്ങിന് സജ്ജമായി കോട്ടോപ്പാടം കുടുംബാ രോഗ്യ കേന്ദ്രം.ഇന്ന് രാവിലെ 11 മണിക്കാണ് ഡ്രൈറണ്‍ നടന്ന ത്.കുടുംബാരോഗ്യ കേ്ന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടു ത്തു.വാക്‌സിനേഷന്‍ സ്‌പെഷ്യല്‍ സൈറ്റിന്റെ ചുമതലയുള്ള മണ്ണാ ര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി, അലന ല്ലൂര്‍ ആരോഗ്യ ബ്ലോക്ക് സൂപ്രണ്ട് ഡോ.റാബിയ എന്നിവരുടെ നേതൃ ത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.കോട്ടോപ്പാടം കുടുംബാരോ ഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദു കല്ലടി,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ്,സ്റ്റാഫ് നഴ്‌സ് ഷീബ,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് റുഖിയ എന്നിവര്‍ നേതൃത്വം നല്‍കി.
ആദ്യഘട്ടത്തില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ട ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്.കോവിഡ് വാക്‌സിന്‍ ലോഞ്ചിങ്ങിന്റെ ഭാഗമായി ജില്ലയില്‍ നിശ്ചയിച്ചിട്ടുള്ള ഒമ്പത് കേന്ദ്രങ്ങളില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലെ ഏക കേന്ദ്രമായ കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാളെ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് കുത്തിവെയ്പ്പ് നടക്കുക. ആംബുലന്‍സ്,പോലീസ് എന്നിവരുടെ സേവനം ഉറപ്പ് വരുത്തിയിട്ടു ണ്ടെന്ന് കുടുംബാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു. അലനല്ലൂ ര്‍,കുമരംപുത്തൂര്‍,കോട്ടോപ്പാടം പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന 100 ആരോഗ്യ പ്രവര്‍ത്തക ര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുക.28 ദിവ സം കഴിഞ്ഞ് ഇവര്‍ക്ക് രണ്ടാം ഡോസും നല്‍കും.കോട്ടോപ്പാടത്തേ ക്ക് കോവിഡ്് പ്രതിരോധ മരുന്നായ കോവിഷീല്‍ഡ് ആയിരം ഡോസ് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.