മണ്ണാര്‍ക്കാട്:ബൈപാസില്‍ പുഴയോരത്ത് മാലിന്യം നിക്ഷേപിക്കു ന്നതിനെതിരെ നടപടി സ്വീകരിക്കണും കൊടുവാളിക്കുണ്ട് പെരി ഞ്ചോളം പ്രദേശത്ത് പൊതു കളി സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൊടുവാളിക്കുണ്ട് യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കി. ബൈ പ്പാസില്‍ പുഴയോരത്തെ മാലിന്യ നിക്ഷേപം പുഴയുടെ സാന്ദര്യത്തം നശിപ്പിക്കുന്നതോടൊപ്പം മാരകമായ രോഗങ്ങള്‍ പിടിപെടാന്‍ കാര ണമാകുമെന്നും ഇതിന് തടയിടാന്‍ സിസിടിവി സ്ഥാപിച്ച് പ്രശ്‌ന ത്തിന് പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കളിസ്ഥലത്തിന്റെ അഭാവം വളര്‍ന്ന് വരുന്ന കായികതാരങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.സ്വകാര്യ സ്ഥലങ്ങളാണ് കായിക ആവ ശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.സ്ഥല പരിമിതി മൂലം കായിക മത്സരങ്ങള്‍ക്ക് ഇത് അപര്യാപ്തവുമാണ്.അതിനാല്‍ നഗരസഭയ്ക്ക് കീഴില്‍ പൊതു കളി സ്ഥലം അനുവദിക്കണമെന്നും ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.ഡിവൈഎഫ്‌ഐ കൊടുവാളിക്കു ണ്ട് പെരിഞ്ചോളം ഭാരവാഹികളായ നിതിന്‍ ബാലകൃഷ്ണന്‍, ആഷി ക്ക്,ഷഹബാദ്,അജ്മല്‍,ആഷിക്ക്,ഹരി,വിനീഷ് എന്നിവര്‍ സിപിഎം നേതാക്കളായ എന്‍കെ സുജാത,ഹക്കീം മണ്ണാര്‍ക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഫഭയിലെത്തി നിവേദനം നല്‍കിയത്.