അലനല്ലൂര്‍:രോഗം മൂലം ജീവിത പ്രതീക്ഷകള്‍ അവസാനിച്ച് അതി സങ്കീര്‍ണമായ മാനസിക തടവറകളിലേക്ക് തള്ളപ്പെടുന്നവര്‍ക്ക് മുന്നില്‍ സാന്ത്വനത്തിന്റേയും ആശ്വാസത്തിന്റേയും പുതു ചക്ര വാളങ്ങള്‍ തുറന്നിടുകയാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി.ജീവിതത്തിലേക്ക് തിരിച്ചുവരവില്ലാതെ മാരകരോഗ ങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്കും പ്രയാധിക്യത്തിന്റെ അവശതകളില്‍ ക്ലേശിക്കുന്നവര്‍ക്കും ജന്‍മനായുള്ള വൈകല്ല്യങ്ങളില്‍ തളര്‍ന്ന് പോയവര്‍ക്കുമെല്ലാം പരിഗണനയുടെ തണലിടമാണ് എട ത്തനാട്ടു കരയിലെ സാന്ത്വനപരിചരണ കേന്ദ്രം.കുറ്റനാട് പ്രതീക്ഷ ചാരിറ്റ ബിള്‍ സൊസൈറ്റി നല്‍കി വരുന്ന സംസ്ഥാന സാന്ത്വന പുരസ്‌കാ രം 2020 ന്റെ തിളക്കത്തിലാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍.
2007ല്‍ എടത്തനാട്ടുകര പ്രദേശത്ത് ഒരു മതസംഘടനയുടെ യുവജന വിഭാഗത്തിന്റെ കീഴിലാണ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്ര വര്‍ത്തനമാരംഭിക്കുന്നത്.2008ല്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റ ര്‍ ചെയ്തു.ആദ്യം സിഎന്‍ മൗലവി മെമ്മാറിയല്‍ ലൈബ്രറി ഓഫീസാ യും പിന്നീട് ചൂരക്കാട്ടില്‍ രാധാകൃഷ്ണന്റെ അധീനതയിലുള്ള അല നല്ലൂരിലെ പഴയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലും അലനല്ലൂര്‍ വ്യാപാ ര ഭവനിലുമായിരുന്നു പ്രവര്‍ത്തനം.2016ല്‍ പാറോക്കോട്ട് ഹംസക്കു ട്ടി ഹാജിയുടെ സ്മരണാര്‍ത്ഥം കുടുംബം നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് ക്ലിനിക്ക് സ്ഥാപിച്ചാണ് കര്‍മ്മമേഖലയില്‍ സജീവമായത്. മഠത്തൊടി അലിയുടെ 225 നമ്പര്‍ ജീപ്പാണ് സാന്ത്വന പരിചരണ യാത്രക്കായി ആശ്രയിച്ചത്.കോയക്കുന്നിലെ മുത്തു,പടുവമ്പാടന്‍ സുല്‍ഫീക്കര്‍,ഷാനവാസ് എന്നിവരുടെ ഒമ്‌നിവാനും വീടുകളിലെ ത്തിയുള്ള പരിചരണങ്ങള്‍ക്കുള്ള യാത്രകള്‍ക്കായി ഉപയോഗിച്ചിരു ന്നു.അലനല്ലൂരിലെ ഹോട്ടല്‍ കാലിക്കറ്റ് ഉടമ നാണിയാണ് ഒന്നേ കാ ല്‍ ലക്ഷം രൂപ മുടക്കി ഹോംകെയര്‍ വാഹനമെന്ന സ്വപ്‌നം യാഥാര്‍ ത്ഥ്യമാക്കി നല്‍കിയത്.എടത്തനാട്ടുകര എജുക്കേഷന്‍ ആന്‍ഡ് വെ ല്‍ഫയര്‍ അസോസിയേഷന്‍(ജീവ) ബൊലേറോ വാഹനവും നല്‍കി. എംഇഎ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് ആംബുലന്‍ സ് എന്ന ആവശ്യം സാക്ഷ്തകരിച്ച് നല്‍കിയത്.വെഹിക്കിള്‍ ചലഞ്ചി ലൂടെ നാട്ടുകാരും ഹോംകെയര്‍ ആവശ്യങ്ങള്‍ക്കായി വാഹനം സമ്മാനിച്ചു.യത്തീംഖാനയിലെ യുവഭാവന ക്ലബ്ബ്,ചലഞ്ചേഴ്‌സ് എടത്തനാട്ടുകര,കില്‍ഡ് അലനല്ലൂര്‍,ക്രസന്റ് പിലാച്ചോല തുട ങ്ങിയ ക്ലബ്ബുകളും പ്രവാസികളും നാട്ടുകാരുമെല്ലാം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപ കര്‍ന്ന് കൂടെ നിന്നു
ശനിയാഴ്ചകളില്‍ മാത്രമായിരുന്നു ആദ്യം ഹോംകെയര്‍ സേവനം ഉണ്ടായിരുന്നത്.ഇന്ന് ആഴ്ചയില്‍ എല്ലാ ദിവസവും ഹോം കെയര്‍, ആഴ്ചയില്‍ ഒരു ഫിസിയോ തെറാപ്പി ഹോംകെയര്‍,സൈക്യാട്രി മരുന്ന് വിതരണം,മാസത്തില്‍ രണ്ട് സൈക്യാട്രി ഒ.പി,മാസത്തില്‍ 21 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ പിന്തുണ,ആഘോഷ വേളകളില്‍ ഭക്ഷ ണം,വസ്ത്രം തുടങ്ങി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ല്ലാം നടത്തി വരുന്നു.ക്ലിനിക്കിന് കീഴില്‍ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് തല കൂട്ടായ്മകളുണ്ട്. കുടുംബിനികളിലേക്ക് പാലിയേറ്റീവ് സന്ദേശമെത്തിക്കാന്‍ വനിതാവിംഗും വരും തലമുറയിലേക്ക് പാലി യേറ്റീവ് സംസ്‌ക്കാരം കൈമാറ്റം ചെയ്യന്‍ സ്റ്റുഡന്‍സ് വിംഗും സജീവ മാണ്.നഴ്‌സിംഗ് കഴിഞ്ഞവര്‍ക്കുള്ള നാല് മാസ പാലിയേറ്റീവ് നഴ്‌സിംഗ് പത്താം ക്ലാസ് പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള രണ്ട് വര്‍ഷ ത്തെ നഴ്‌സിംഗ് കോഴ്‌സ് എന്നിങ്ങനെ രണ്ട് തരം നഴ്‌സിംഗ് കോഴ് സും നടത്തി വരുന്നുണ്ട്.മാതൃകാപരമായ പ്രവര്‍ത്തന വഴികളികളി ലൂടെ സഞ്ചരിക്കുന്ന എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊ സൈറ്റിക്ക് വലിയ ജനപിന്തുണയാണ് ഉള്ളത്.കഴിഞ്ഞ 13 വര്‍ഷമാ യി അലനല്ലൂര്‍,തച്ചനാട്ടുകര,കോട്ടോപ്പാടം പഞ്ചായത്തുകളില്‍ സാ ന്ത്വന പരിചരണ രംഗത്ത് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന ഈ കേന്ദ്രം ഇക്കാലയളവില്‍ 1500 ല്‍ പരം രോഗികള്‍ക്ക് സാന്ത്വന പരിചരണമെത്തിച്ചിട്ടുണ്ട്. നിലവില്‍ 300ല്‍ പരം രോഗിക ള്‍ക്കാണ് സാന്ത്വന പരിചരണം നല്‍കി വരുന്നത്.
അബ്ദുള്‍ റഷീദ് ചെയര്‍മാനും പത്മജന്‍,നജീബ് ടികെ,ഹംസ പാറോ ക്കോട്ട് വൈസ് ചെയര്‍മാനും,എഎം സ്‌ക്കീര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പാലിയേറ്റീവ് കെയറിനെ നയിക്കുന്നത്.ജസീര്‍ പി റഹീസ് എടത്തനാട്ടുകര,ഷമീം കെ എന്നിവര്‍ ജോയിന്റ് സെക്ര ട്ടറിമാരും ബഷീര്‍ ചാലിയന്‍ ട്രഷററുമാണ്.സുല്‍ഫി പടുവന്‍പാട ന്‍,അലി മഠത്തൊടി,മുസ്തഫ ടികെ,ജൗഹര്‍ സിപി,ഹബീബ് എംപി, മഹേഷ്,ഗഫൂര്‍ സി,റിഷാദ് അപലപ്പാറ,റഷീദ് പല്ലിക്കാടന്‍, ശങ്കര നാരായണന്‍,സിദീഖ് മാസ്റ്റര്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് അംഗ ങ്ങള്‍.
അക്കൗണ്ട് നമ്പര്‍:
40689101109900
ഐഎഫ്എസ് സി: കെഎല്‍ജിബി0040689
കേരള ഗ്രാമീണ്‍ ബാങ്ക്
അലനല്ലൂര്‍ ബ്രാഞ്ച്