പാലക്കാട്:ജില്ലയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിച്ച ഒന്നാംവിള നെല്ലുസംഭരണത്തില്‍ 12,99,97,292 കിലോഗ്രാം നെല്ല് ഇതുവരെ സംഭ രിച്ചതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറി യിച്ചു.ജനുവരി 15 ഓടെ ഒന്നാംവിള നെല്ലുസംഭരണം പൂര്‍ത്തിയാ കും.താലൂക്ക് തലത്തില്‍ ഇതുവരെ സംഭരിച്ച നെല്ല് കിലോഗ്രാം കണക്കില്‍ ഇങ്ങിനെ.ആലത്തൂര്‍ 4,55,01274, ചിറ്റൂര്‍ 4,95,40,723, മണ്ണാര്‍ക്കാട് 7510, ഒറ്റപ്പാലം 17,40,627, പാലക്കാട് 3,16,04,300, പട്ടാമ്പി 16,02858. ഒന്നാംവിള നെല്ലുസംഭരണത്തിനായി 40467 കര്‍ഷകരാണ് രജിസ്ട്രേഷന് നടത്തിയിരുന്നത്. ആകെ സംഭരിച്ച 12,99,97,292 കിലോഗ്രാം നെല്ലില്‍ 12,18,85,112 നെല്ലിന്റെ തുകയായ 334,94,02878 രൂപ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.
രണ്ടാംവിള നെല്ലുസംഭരണത്തിനായുള്ള രജിസ്ട്രേഷന് നടന്നു വരികയാണ്. ഫെബ്രുവരി 15 വരെ രജിസ്ട്രേഷന് നടത്താം. ജില്ല യിലെ ഏതെങ്കിലും പഞ്ചായത്തില്‍ നെല്ലുസംഭരണത്തിനായി 50 ശതമാനം കര്‍ഷകരെങ്കിലും രജിസ്ട്രേഷന് നടത്തിയിട്ടുണ്ടെങ്കില്‍, കൃഷി ഓഫീസര്‍ അംഗീകരിക്കുന്ന മുറയ്ക്ക് നെല്ലുസംഭരണം ആ മേഖലയില്‍ ഉടന്‍ ആരംഭിക്കുമെന്നും മില്ലുകള്‍ അനുവദിച്ച് നല്കു മെന്നും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു.
