മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ജിഒ അസോ സിയേഷന് മണ്ണാര്‍ക്കാട് ബ്രാഞ്ച് കമ്മിറ്റി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.ഡിഎക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രതീകാത്മകമായി റീത്തും സമര്‍പ്പിച്ചു.എന്‍ജിഒ അസോ സിയേഷന് സംസ്ഥാന ഓഡിറ്റര്‍ കെ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് കെ ഉസ്മാന് അധ്യക്ഷനായി.ജില്ലാ ജോയി ന്റ് സെക്രട്ടറി എം അബൂബക്കര്‍ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി നഷീദ് പിലാക്കല്‍ സ്വാഗതവും മനോജ് ആര് നന്ദിയും പറഞ്ഞു. കുടിശ്ശികയായ ക്ഷാമ ബത്ത അനുവദിക്കുക,ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തില്‍ ഇടക്കാല ആശ്വാസം അനുവദിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
