മണ്ണാര്‍ക്കാട് :താലൂക്കിലെ പുനരധിവാസ മേഖലയില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ കോളനികളില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്ജുന് പാണ്ഡ്യന് സന്ദര്‍ശിച്ചു.കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പല പ്പാറ,കരടിയോട് കോളനി,അലനല്ലൂര്‍ പഞ്ചായത്തിലെ ഉപ്പുകുളം കോളനി, കാഞ്ഞി രപ്പുഴ പഞ്ചായത്തിലെ വെള്ളത്തോട് കോളനി എന്നിവടങ്ങളിലാ യിരുന്നു സബ് കലക്ടറുടെ സന്ദര്‍ശനം.

കാഞ്ഞിരപ്പുഴ വെള്ളത്തോട് കോളനിയില്‍ പുനരധിവാസത്തില്‍ ഉള്‍പ്പെട്ട 32 കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പത്ത് ദിവസത്തിനം തന്നെ കണ്ടെത്തി കരാര്‍ വെക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് കോളനിവാസികള്‍,ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്കി.അലനല്ലൂര്‍ ഉപ്പുകുളം കോളനി യി ലെ 19 പേരുടെ വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി.

കോട്ടോപ്പാടം അമ്പലപ്പാറ കോളനിയിലെ 35 പേരുടെ രജിസ്ട്രേ ഷന് നടപടികള്‍ പൂര്‍ത്തിയായതായി കോളനിവാസികള്‍ അറിയി ച്ചു.വീടുപണി അടിയന്തരമായി ആരംഭിക്കുന്നതിന് സബ്കലക്ടര്‍ നിര്‍ദേശം നല്കി.കോളനിയിലെ എസ്എസ്എല്‍സി പ്ലസ് ടു കഴി ഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്ബോള്‍ കളി പ്രോത്സാഹനത്തിനായി രണ്ട് ഫുട്ബോള്‍ വിതരണം ചെയ്തു.കുട്ടികള്‍ ആവശ്യപ്പെട്ട പ്രകാരം ബൂട്ടുകള്‍ വാങ്ങി നല്‍കാമെന്നും സബ് കലക്ടര്‍ ഉറപ്പ് നല്കി.

കരടിയോട് കോളനിയിലെ 15 പേരുടെ വീടു നിര്‍മാണ പുരോഗതി വിലയിരുത്തി.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം ജിയോളജി വകുപ്പ് നടത്തിയ പരി ശോധനയില്‍ കരടിയോട്,അമ്പലപ്പാറ ആദിവാസി കോളനി കള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്.കോളനിവാസികളെ മാറ്റി പാര്‍പ്പിക്കണമെന്ന ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ ന്നാണ് ഇവിടെ പുരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
