കോട്ടോപ്പാടം:ഡ്രൈവർ ഉറക്കം മിനിലോറി നിർത്തിയിട്ട ലോറി യിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. കോട്ടോപ്പാടത്ത് ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് ചര ക്കുമായിവന്ന ലോറി കോട്ടോപ്പാടം ജങ്ഷനിൽ വിശ്രമിക്കാനായി നിർത്തിയിട്ടിരുന്നു. ഈ ലോറിയിൽ എതിരെവന്ന മിനിലോറി ദിശ മാറി വന്ന് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരി ക്കേറ്റ ഡ്രൈവറെ മണ്ണാർക്കാട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശി പ്പിച്ചു.
