തച്ചമ്പാറ: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ മുള്ളത്തുപാറ വളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേ ക്ക് ചെരിഞ്ഞു.ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു.ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി രതീഷ് (30),കണ്ടക്ടര്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഹുക്ബത് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ തച്ചമ്പാ റ ഹോസ്പിറ്റലില്‍ ചികിത്സ തേടി.പാലക്കാട് നിന്നും കോഴിക്കോട്ടേ ക്ക് പോവുകയായിരുന്നു ബസ്.ഇരുപതോളം യാത്രക്കാരാണ് ബസി ലുണ്ടായിരുന്നത്.അപകട സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. ഇവിടെ അപകടങ്ങള്‍ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു.