മണ്ണാര്‍ക്കാട്:ചുവരുകളിലും മതിലുകളിലും ചിത്രകലയെ ആവിഷ് ‌കാരത്തിന്റെ ആഘോഷമാക്കുകയാണ് തിരുവനന്തപുരം നെടുമ ങ്ങാട് സ്വദേശിയായ കെ.ജി.സദാനന്ദന്‍.വരയുടെ വിസ്മയ ചെപ്പുമാ യി ദേശാന്തരങ്ങള്‍ താണ്ടി ഇന്ന് സദാനന്ദന്‍ മണ്ണാര്‍ക്കാടുമെത്തി . സബ് രജിസ്ട്രാര്‍ ഓഫീസിന്റെ മുഷിഞ്ഞ മതിലില്‍ മനോഹരമായ പ്രകൃതി ദൃശ്യം കോറിയിട്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. ചോ ക്കും,കരിയും,മഞ്ഞള്‍ പൊടിയും,പച്ചിലയും കൊണ്ട് ചുവരിലൊരു ക്കിയ ഗ്രാമകാഴ്ച അത്രമേല്‍ ഹൃദ്യമായിരുന്നു.

വരയുടെ ലോകത്ത് വേറിട്ട വഴി സ്വീകരിച്ച ചിത്രകാരനാണ് സദാ നന്ദന്‍.പൊതു ഇടങ്ങളിലെ എത്രയെത്രയോ ചുവരുകളും മതിലുക ളും സദാനന്ദന്റെ ക്യാന്‍വാസായി മാറിയിട്ടുണ്ട്. അവിടെങ്ങളി ലെല്ലാം കാഴ്ചയുടെ സൗന്ദര്യം വിരിയിക്കുന്ന ചിത്രങ്ങള്‍ തെളിഞ്ഞി ട്ടുണ്ട്.വരക്കാനുള്ള കഴിവ് ദൈവത്തിന്റെ സമ്മാനമാണെന്ന് ചിത്ര കാരന്‍ പറയും.അത് ഉപജീവനമായി തെരഞ്ഞെടുത്തുവെന്നും കൂട്ടി ച്ചേര്‍ക്കും.

നിമിഷ നേരങ്ങളില്‍ തീര്‍ക്കുന്ന ചിത്രങ്ങളുടെ ഭംഗി ആസ്വദിക്കു ന്നവര്‍ നല്‍കുന്ന സംഭാവനകളാണ് വരുമാനം.നാല് ദിവസം മുമ്പാ ണ് തിരുവനന്തപുരത്ത് നിന്നും സദാനന്ദന്‍ പാലക്കാട് എത്തിയത്. കോഴിക്കോട്ടേക്കാണ് സഞ്ചാരം.ആ യാത്രയില്‍ വിവിധ കേന്ദ്രങ്ങളി ല്‍ തമ്പടിച്ച് ചിത്രങ്ങള്‍ വരക്കും.64 പിന്നിട്ടു സദാനന്ദന്റെ പ്രായം.മ ക്കളും കൊച്ച് മക്കളുമൊക്കെയുണ്ട്.അവരുടെ ജീവിതത്തിന് നിറം പകരാന്‍ ഈ ചിത്രകാരന്‍ വരയാത്ര തുടരുകയാണ്.മനസ്സറിഞ്ഞ് ആരെങ്കിലും പിന്തുണച്ചാല്‍ ഈ സദാനന്ദന്റെ സമയവും തെളിയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!