മണ്ണാര്‍ക്കാട്:നഗരസഭയിലെ അരകുര്‍ശ്ശി,ഉഭയമാര്‍ഗം വാര്‍ഡുക ളിലെ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു.അരകുര്‍ശ്ശി വാര്‍ഡ് കൗണ്‍സിലറും നഗരസഭ വൈസ് ചെയര്‍പേഴ്സണുമായ പ്രസീദ ടീച്ചര്‍,ഉഭയമാര്‍ഗം വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേ ധം.വാര്‍ഡുകളിലേക്ക് പൈപ്പ് ലൈന്‍ വഴിയുള്ള കുടിവെള്ള വിത രണം അഞ്ച് ദിവസമായി മുടങ്ങിയ കാര്യം വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയറെ ധരിപ്പിച്ചു.വിഷയത്തില്‍ ഉടന്‍ തീരുമാനമു ണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇരു വരും ഓഫീസില്‍ നിന്നും ഇറങ്ങിയത്.വാര്‍ഡ് നിവാസികളായ സി മുഹമ്മദാലി,ചെങ്ങോടന്‍ ബഷീര്‍,സിപി.ബഷീര്‍,ഷമീര്‍ ആനോ ടന്‍,അജേഷ് എം,റഫീഖ് കരിമ്പന എന്നിവരും കൗണ്‍സിലര്‍ മാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
