പാലക്കാട്: ജില്ലയിലെ 2000 ത്തിലധികം വരുന്ന ആശാവര്‍ക്കര്‍ മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം നല്കു ന്നതിനു തുടക്കം കുറിച്ചു. ജില്ലയിലെ അതത് പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അഞ്ച് ദിവസങ്ങളിലായാണ് പരിശീ ലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗം, ടൈപ്പിംഗ്, എം.എസ്. ഓഫീസ്, ഇ- മെയില്‍ , ഗൂഗിള്‍ ഫോമുകളുടെ ഉപയോഗം , മൊബൈ ല്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാം തുടങ്ങി കമ്പ്യൂട്ടറിനെ സംബന്ധി ച്ച പ്രാഥമിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിശീലനം. വെ ള്ളിനേഴി, പൂക്കോട്ടുകാവ്, അനങ്ങനടി , തൃക്കടീരി, കരിമ്പുഴ, ശ്രീകൃഷ്ണപുരം, കുലുക്കല്ലൂര്‍, വിളയൂര്‍, ലക്കിടി പേരൂര്‍, കണ്ണമ്പ്ര, അമ്പലക്കാട് , തരൂര്‍, കയറംകുളം, കണ്ണനൂര്‍, കുഴല്‍മന്ദം, പുതുപ്പരി യാരം തുടങ്ങി യ സ്ഥലങ്ങളിലാണ് പരിശീലനം ആരംഭിച്ചത്. അക്ഷയ ജില്ലാ പ്രോജക്ടിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ യും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം
