മണ്ണാര്‍ക്കാട്:അരകുര്‍ശ്ശിയിലെ പാടത്ത് നെല്‍കൃഷിയില്‍ നൂറ് മേ നി വിളവെടുത്ത് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ.ഭൂമിയോ ടും ആവാസ വ്യവസ്ഥയോടുമുള്ള ഐക്യദാര്‍ഢ്യവും ജീവന്റെ തുടി പ്പുകളോടുള്ള ആദരവുമാണ് കൃഷിയെന്ന സംസ്‌കാരമെന്ന് വിളം ബരം ചെയ്യുകയാണ് സേവ് പ്രവര്‍ത്തകര്‍.കേവിഡിനെ തുടര്‍ന്നു ണ്ടായ ലോക്ക് ഡൗണില്‍ വീടിനുള്ളിലെ അടച്ചിരിപ്പ് കാലമുണ്ടാ ക്കിയ മുഷിച്ചിലില്‍ നിന്നും മോചനം നേടാന്‍ കൊടുവാളിക്കുണ്ടി ലെ തരിശായി കിടന്ന ഒന്നര ഏക്കറില്‍ പച്ചക്കറി കൃഷിയിറക്കി യായിരുന്നു തുടക്കം.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നട ത്തിയ പച്ചക്കറി കൃഷി വിജയമായതോടെയാണ് നെല്‍കൃഷിയി ലേക്ക് തിരിഞ്ഞത്.
നമ്മുടെ മണ്ണ് നമ്മുടെ ജീവന്‍ പദ്ധതിയിലൂടെ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറിയും സേവ് രക്ഷാധികാരിയുമായ എം പുരുഷോ ത്തമന്റെ ഉടമസ്ഥതയില്‍ അരകുര്‍ശ്ശിയിലുള്ള രണ്ടേക്കറിലാണ് മാസങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷി ആരംഭിച്ചത്.ജ്യോതി വിത്താണ് വിതച്ചത്.കൃഷി പരിചയമുള്ളവരെ ഒപ്പം കൂട്ടിയായിരുന്നു വയ ല്‍പ്പണികളെല്ലാം സേവ് പ്രവര്‍ത്തകര്‍ തന്നെ നിര്‍വ്വഹിച്ചത്.കൃഷി വകുപ്പിന്റെ സഹായങ്ങളും ലഭ്യമായിരുന്നു.മനസ്സറിഞ്ഞ് നടത്തിയ അധ്വാനത്തിന് മണ്ണ് നല്‍കിയ സമൃദ്ധമായ വിളവിന്റെ സന്തോഷ ത്തിലാണ് സേവ് പ്രവര്‍ത്തകര്‍.കൃഷിയിടത്തിലെ നെല്ല് അരിയാ ക്കി സേവ് പ്രവര്‍ത്തകര്‍ തന്നെ വിലക്കെടുക്കും.മിച്ചം വരുന്നത് വില്‍ക്കാനുമാണ് തീരുമാനം.സേവ് പ്രവര്‍ത്തകര്‍ക്ക് പുതിയ അനുഭ വമാണ് അരകുര്‍ശ്ശി പാടത്തെ നെല്‍കൃഷി സമ്മാനിച്ചതെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ആലോച നയുണ്ടെന്നും സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു പറഞ്ഞു.
നെല്‍കൃഷിയുടെ വിളവെടുപ്പ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ നി ര്‍വ്വഹിച്ചു.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി .നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീദ ടീച്ചര്‍,കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി തുടങ്ങി യവര്‍ സംസാരിച്ചു.സേവ് സെക്രട്ടറി നഷീദ് പിലാക്കല്‍,നെല്‍ കൃഷി കണ്‍വീനര്‍ സി.ഷൗക്കത്ത് അലി,സേവ് ഭാരവാഹികളായ അസ്ലം അച്ചു,റിഫായി ജിഫ്രി,സലാം കരിമ്പന,ഫിറോസ് സി എം,ഉമ്മര്‍ റീഗല്‍,സാലി ഓറിസ്,ഫക്രുദീന്‍ എന്നിവര്‍ പങ്കെടുത്തു. കൊയ്ത്തുത്സവത്തിനായി റിഫായി ജിഫ്രി രചന നിര്‍വ്വഹിച്ച കൊയ്ത്തുപാട്ട് അമ്മു ടീച്ചറും, സേവ് പ്രവര്‍ത്തക സമിതി അംഗ ങ്ങളും ചേര്‍ന്ന് പാടി അവതരിപ്പിച്ചതും ശ്രദ്ധേയമായി.