മണ്ണാര്‍ക്കാട്:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പാതയോട് ചേര്‍ന്നുള്ള കൈവരിസ്ഥാപിക്കല്‍ പു രോഗമിക്കുന്നു. നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച കൈവരി നിര്‍ മാണം പോലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തി.കൈവരിയുടെ കാലു കള്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റുചെയ്യുകയും വെല്‍ഡിംഗ് ചെയ്ത് എത്തി ച്ച കൈവരികള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തികളുമാണ് നടന്നു വരുന്നത്.തിരക്കേറിയ നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാത കളില്‍കൂടി സുരക്ഷിതമായി സഞ്ചരിക്കാന്‍ സൗകര്യപ്രദമായ രീതിയിലാണ് കൈവരികള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞമാസം 13നാണ് യുഎല്‍സിസിഎസ് നെല്ലിപ്പുഴയില്‍നിന്ന് പ്രവൃത്തി ആരംഭിച്ചത്. ഇതിനിടെ വ്യാപാരികള്‍ പ്രതിഷേധവു മായി എത്തിയതോടെ പ്രവൃത്തികള്‍ കുറച്ചുദിവസത്തേക്ക് നിര്‍ ത്തിവെച്ചിരുന്നു. കച്ചവട സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃ ഷ്ടിക്കുന്ന രീതിയിലാണ് കൈവരി സ്ഥാപിക്കല്‍ എന്നായിരുന്നു പരാതി. തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അധികൃത തലത്തില്‍ ചര്‍ച്ചയും നടന്നു. പിന്നീട് പരാതികളില്ലെന്ന് വ്യാപാരി സംഘടനകളും അറിയിച്ചതോടെ പ്രവൃത്തികള്‍ ഡിസംബര്‍ ഈ മാസം രണ്ടിന് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
കുന്തിപ്പുഴവരെയാണ് കൈവരികള്‍ സ്ഥാപിക്കുന്നത്.12 മീറ്റര്‍ ദൂരം ഇടവിട്ട് എല്ലാ ഭാഗത്തും കൈവരി തുറന്നിടുന്ന രീതിയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. തലച്ചുമടായും ഭാരവാഹനങ്ങളും കയറുകയും ഇറങ്ങുകയും ചെയ്യേണ്ട സ്ഥലങ്ങളിലും കൈവരികള്‍ തുറന്നുകിടക്കുന്നുണ്ട്.