മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ പെരിമ്പടാരി പോത്തോഴിക്കാവ് തടയണ ജലസമൃദ്ധിയുടെ നിറവില്‍. വര്‍ഷക്കാലത്ത് എടുത്തു മാ റ്റിയ തടയണയുടെ ഷട്ടറുകള്‍ പുനഃസ്ഥാപിച്ചതോടെയാണ് ജലനിര പ്പ് ഉയര്‍ന്നിരിക്കുന്നത്. തടയണ നിറഞ്ഞൊഴുകുന്നതിനാല്‍ താഴെ പ്രദേശങ്ങളിലേക്കും നീരൊഴുക്കുണ്ട്. കുന്തിപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ച് വിവിധ കുടിവെള്ള പദ്ധതികളുണ്ട്. നഗരസഭ ഭാഗങ്ങളി ലേക്കും കുമരം പുത്തൂര്‍ പഞ്ചായത്തിന്റെ ചുങ്കം, ചങ്ങലീരി ഉള്‍പ്പ ടെയുള്ള വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തി ന്റെ സ്രോതസ് കുന്തിപ്പുഴയാണ്.ജലനിരപ്പുയര്‍ന്നത് പ്രദേശത്തെ കാര്‍ഷികമേഖലയ്ക്കും അനുഗ്രഹമായിരിക്കുകയാണ്.

വേനലില്‍ നൂറുക്കണക്കിന് ആളുകള്‍ കുളിക്കാനും അലക്കാനു മായി ആശ്രയിക്കുന്ന പുഴകൂടിയാണിത്. പോത്തോഴിക്കാവ് തടയ ണയിലെ ജലസമൃദ്ധി കാണാനും കുളിക്കാനുമായി പ്രതിദിനം നിര വധിപേര്‍ എത്തുന്നുണ്ട്.അവധിദിവസങ്ങളില്‍ കുട്ടികളുമായി കുടുംബസമേതം തടയണ കാണാനെത്തുന്നവരുമുണ്ട്. വര്‍ഷകാല ത്ത് പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ തടയണയുടെ ഷട്ടറുകള്‍ എടുത്തുമാറ്റുക സാധാരണമാണ്. വേനലിന്റെ തുടക്കത്തില്‍ പുന: സ്ഥാപിക്കുകയും ചെയ്യും.

അതേസമയം തടയണയുടെ മുകള്‍ഭാഗത്ത് അടിഞ്ഞുകൂടിയ മണ ല്‍ നീക്കം ചെയ്യാത്തത് ജലസംഭരണശേഷി കുറയ്ക്കുന്നുണ്ട്. ഒരു ഭാഗത്ത് മണല്‍തിട്ടതന്നെ രൂപപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ വേനലില്‍ ജെസിബി ഉപയോഗിച്ച് തടയണയ്ക്കരികെയുള്ള ചരല്‍ക്കൂമ്പാര ങ്ങള്‍ ഏറെക്കുറെ നീക്കംചെയ്തതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേ ക്ഷിച്ച് ജലസംഭരണശേഷി വര്‍ധിച്ചത് ആശ്വാസകരമായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!