കുമരംപുത്തൂര്‍:കാലാവസ്ഥ വ്യതിയാനവും വന്യജീവി ശല്ല്യവും നിമിത്തം കൃഷി ഉപേക്ഷിച്ച പാടത്ത് നെല്‍കൃഷിയില്‍ വിജയ വി പ്ലവം തീര്‍ത്ത് ഡിവൈഎഫ്‌ഐ.കുമരംപുത്തൂര്‍ വെള്ളപ്പാടത്തെ ഒരേക്കര്‍ വയലിലാണ് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയുടെ ഈ വിജയകഥ.
കോവിഡാനന്തരമുള്ള ഭക്ഷ്യക്ഷാമം മറികടക്കാനായി ഡിവൈ എഫ്‌ഐ ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ വിത്തും കൈക്കോട്ടും പദ്ധ തിയുടെ ഭാഗമായി വെള്ളപ്പാടം പാടശേഖരത്തില്‍ തരിശായി കിട ന്ന ഒരേക്കര്‍ വയലില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് നെല്‍കൃഷിയി റക്കിയത്.അത്യുത്പാദന ശേഷിയുള്ള പൊന്‍മണി വിത്താണ് വിത ച്ചത്.ആദ്യമായാണ് പ്രവര്‍ത്തകര്‍ നെല്‍കൃഷിയില്‍ ഏര്‍പ്പെടുന്നത്. കൈമെയ് മറന്ന അധ്വാനവും കൃത്യമായ പരപാലനവും നടത്തി. കൃഷി വകുപ്പിന്റെ ജലസേചന പദ്ധതി ഗുണകരമായപ്പോള്‍ തുലാ വര്‍ഷത്തിന്റെ അഭാവം പോലും കൃഷിയെ ബാധിച്ചില്ല.പന്നി, മയി ല്‍ എന്നിവയുടെ ശല്ല്യത്തേയും അതിജീവിച്ചാണ് കൃഷി മുന്നോട്ട് കൊണ്ട് പോയത്.അഞ്ച് മാസങ്ങള്‍ക്കിപ്പുറം മണ്ണ് നല്‍കിയ സമൃദ്ധ മായ വിളവില്‍ സന്തോഷിക്കുകയാണ് യുവത.
പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചതെന്ന് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം പറ ഞ്ഞു.കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരു മാനം.തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ സമാനമനസ്‌കരായ മറ്റ് യുവജന സംഘടനകളെ കൂടി സഹകരിപ്പിക്കാന്‍ തയ്യാറാണെ ന്നും ശ്രീരാജ് അണ്‍വെയ്ല്‍ ന്യൂസറിനോട് പറഞ്ഞു.
കൊയ്ത്തുത്സവം ഉദ്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസി ഡന്റ് അഡ്വ.കെ പ്രേംകുമാര്‍ നിര്‍വ്വഹിച്ചു.ബ്ലോക്ക് കമ്മിറ്റി പ്രസി ഡന്റ് ശ്രീരാജ് വെള്ളപ്പാടം,മേഖല സെക്രട്ടറി മുഹമ്മദ് ഷനൂബ്, പ്രസിഡന്റ് അനൂപ്,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാജീവ് നട ക്കാവില്‍,ഡിവൈഎഫ്‌ഐ നേതാക്കളായ അഖില്‍.ജമാല്‍. ഷറഫു ദ്ദീന്‍,ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.