മണ്ണാര്‍ക്കാട്:വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള സുരക്ഷയ്ക്കായി ജില്ലയില്‍ പോലീസ് സേന സജ്ജമായി.ജില്ലയിലെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രശ്നസാധ്യതാ മേഖലകള്‍ എന്നിവിടങ്ങളിലായി ക്രമ സമാധാനം ഉറപ്പുവരുത്താന്‍ 1787 പോലീസ് ഉദ്യോഗസ്ഥരേയാണ് നിയോഗിച്ചിരിക്കുന്നത്.12 ഡി.വൈ.എസ്.പിമാര്‍, 30 ഇന്‍സ്പെക്ടര്‍മാര്‍, എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെ 223 പേര്‍, 1451 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയാണിത്.
ജില്ലയിലെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 20 പോലീസ് ഓഫീസര്‍ മാര്‍, 240 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ സുരക്ഷ ഉറപ്പാക്കും. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 201 പോ ലീസ്ഓഫീസര്‍മാര്‍, 733 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 71 വനിതാ പോലീസുകാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ബോംബ് ചെക്കിങിനായി വിഗദ്ധ പരിശീലനം ലഭിച്ച നാല് സ്‌ക്വാഡുകള്‍, സ്ട്രൈക്കിംഗ് ഫോഴ്സ് എന്നിവയും സജ്ജമാണ്.
ഇതിനു പുറമേ ഓരോ പോലീസ് സ്റ്റേഷനിലും നാല് മുതല്‍ എട്ട് വരെ മൊബൈല്‍ പട്രോളിംഗ് യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും നാല് സിവില്‍ പോലീസ് ഓഫീസര്‍മാരും ഒരു പോലീസ് ഓഫീസറും ഉണ്ടാകും. മൊബൈല്‍ യൂണിറ്റ് സ്റ്റേഷന്‍ പരിധിയല്‍ നിരീക്ഷണം നടത്തും. കൂടാതെ ജില്ലയിലെ 13 പ്രശ്ന സാധ്യതാ സ്റ്റേഷനുകളില്‍ പ്രത്യേക ആയുധ പരിശീലനം ലഭിച്ച ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഒരു സ്റ്റേഷനില്‍ 10 സേനാംഗങ്ങള്‍ വീതം 130 ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങളേയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ മാവോയിസ്റ്റ് ഭീഷണിയുള്ള അഗളി മേഖലയില്‍ തണ്ടര്‍ ബോള്‍ട്ടിനേയും നിയോഗിച്ചിട്ടുണ്ട.്
വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള സുരക്ഷയ്ക്കായി ജില്ലയില്‍ പോ ലീസ് സേന സജ്ജമായി.ജില്ലയിലെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രശ്ന സാധ്യതാ മേഖലകള്‍ എന്നിവിടങ്ങളിലായി ക്രമസമാധാനം ഉറപ്പുവ രുത്താന്‍ 1787 പോലീസ് ഉദ്യോഗസ്ഥരേയാണ് നിയോഗിച്ചിരിക്കു ന്നത്.12 ഡി.വൈ.എസ്.പിമാര്‍, 30 ഇന്‍സ്പെക്ടര്‍മാര്‍, എസ്.ഐ, എ. എസ്.ഐ ഉള്‍പ്പെടെ 223 പേര്‍, 1451 സിവില്‍ പോലീസ് ഉദ്യോഗ സ്ഥര്‍ എന്നിവരുള്‍പ്പെടെയാണിത്.മാവോയിസ്റ്റ് ഭീഷണിയുള്ള അഗളി മേഖലയില്‍ തണ്ടര്‍ബോള്‍ട്ടിനേയും നിയോഗിച്ചിട്ടുണ്ട്.