അഗളി:നാടിനേയും മണ്ണിനേയും സംരക്ഷിക്കാന്‍ അട്ടപ്പാടിയില്‍ കര്‍ഷകര്‍ തീര്‍ത്ത മനുഷ്യമതില്‍ അതിജീവന സമരചരിത്രത്തിലെ പുതിയ അധ്യായമായി.കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ,പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനങ്ങള്‍ക്കെതിരെ അട്ടപ്പാടി മേഖല കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തി ല്‍ സംഘടിപ്പിച്ച അതിജീവന മതിലില്‍ പതിനായിരങ്ങള്‍ അണി നിരന്നു.
അട്ടപ്പാടിക്കായി അണിചേരാം എന്ന മുദ്രാവാക്യം മുഴക്കിയാണ് മുക്കാലി മുതല്‍ ആനക്കട്ടി വരെ പ്രധാന പാതയിലായില്‍ പ്രതി രോധകോട്ട ഉയര്‍ന്നത്.അട്ടപ്പാടിയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി ക്കാരും 192 ഓളം ഊരുകൂട്ടങ്ങളും പിന്തുണപ്രഖ്യാചിച്ചതോടെ നാടിന്റെ ചരിത്രത്തിലെ അതിശക്തമായ സമരപ്രഖ്യാപനമായി മാറി.ഞായറാഴ്ച ഉച്ചതിരി്ഞ്ഞ് 3.30 ഓടെയാണ് പാതയുടെ ഇരു വശങ്ങളിലായി കര്‍ഷകര്‍ അണിനിരന്നത്.4.15 വരെ കര്‍ഷക വിരുദ്ധ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച സംവിധാനങ്ങള്‍ക്കെ തിരെ മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചു.നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തി അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് അവകാശ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെ അതിജീവന മതിലില്‍ അണിനിരന്നവര്‍ പ്രതിജ്ഞ ഏറ്റുചൊല്ലി കര്‍ഷകരുടെ അവകാശത്തിന് വേണ്ടിയുള്ള തുടര്‍സമരപ്രഖ്യാപനം നടത്തി.4.30 ഓടെ സമാപിച്ചു.
പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍,എന്‍.ഷംസുദ്ദീന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുള്ള,യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,ജില്ലാ കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ.ടോമി കിഴക്കേക്കര,മേഖല സമിതി പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, സെക്രട്ടറി ജോണ്‍സണ്‍ വിലങ്ങുപാറയില്‍,വൈസ് പ്രസിഡന്റ് ഷാജന്‍,ജോ.സെക്രട്ടറി അലോഷി,ട്രഷറര്‍ എം സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
വനഭൂമിക്ക് സമാനമായ നിയമങ്ങള്‍ നിലനില്ക്കുന്ന ഇടങ്ങളായി അട്ടപ്പാടിയെ മാറ്റുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലായെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. അട്ടപ്പാടി യിലെ മൂന്ന് പഞ്ചായത്തുകളിലൂടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളി ലായി നടത്തിയ വാഹന പ്രചരണ ജാഥയ്ക്കും,അമ്പതോളം ഇടങ്ങ ളില്‍ നടത്തിയ വിശദീകരണ പൊതുയോഗങ്ങള്‍ക്കും ശേഷമാണ് അട്ടപ്പാടിയിലെ ആറ് വില്ലേജുകളില്‍ നിന്നായി ആയിരകണക്കിന് കര്‍ഷകര്‍ പ്രതിരോധത്തിന്റെ അതിജീവന മതിലിനായി അണിനി രന്നത്.