പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോവിഡ് പോസി റ്റീവ് ആയവരും നിരീക്ഷണത്തിലുള്ളവരും ഉള്‍പ്പെടെ 12502 പേര്‍ ജില്ലയില്‍ ഉള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ തെരഞ്ഞെ ടുപ്പ് വിഭാഗത്തെ അറിയിച്ചതില്‍ 8866 പേര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 9ന് വൈകീട്ട് മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും വിവരങ്ങളാണ് ആരോഗ്യവകുപ്പ് ശേഖരിച്ചത്.
ജില്ലയില്‍ നിലവില്‍ 3851 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ട്ടുള്ളത്. കൂടാതെ 8651 പേര്‍ നിരീക്ഷണത്തില്‍ ഉള്ളവരും ഉള്‍പ്പെടെ ഡിസംബര്‍ 9 വരെ 12502 പേരാണ് പട്ടികയിലുള്ളത്. ജില്ലയിലെ കോ വിഡ് രോഗികള്‍, നിരീക്ഷണത്തില്‍ ഉള്ളവര്‍ എന്നിവരില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്തവര്‍, വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ എന്നിവരെ ഒഴിവാക്കിയാണ് സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ അനുവദി ച്ചിരിക്കുന്നത്.സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്യുന്നവ ര്‍ക്ക് ബാലറ്റ് പേപ്പറുകള്‍ വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16ന് രാവിലെ എട്ടുമണി വരെ ബന്ധപ്പെട്ട മേല്‍വിലാസത്തില്‍ എത്തി ക്കാം. എട്ടു മണിക്ക് ശേഷം ലഭിക്കുന്ന സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറു കള്‍ വോട്ട് എണ്ണുന്നതിന് പരിഗണിക്കുകയില്ല.