അലനല്ലൂര്‍: ‘നിര്‍ഭയ ജീവിതം സുരക്ഷിത സമൂഹം’ എന്ന പ്രമേയ ത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്2021 ഏപ്രില്‍ 1 മുതല്‍ 4 വരെ തിയ്യ തികളിലായി വിവിധ പരിപാടികളോടെ നടക്കും.സംസ്ഥാന പ്രസി ഡണ്ട് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഓണ്‍ലൈന്‍ കോണ്‍ഫറന്‍ സിന്റെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.മനുഷ്യാവകാശ ങ്ങളും നീതിബോധവും ദുര്‍ബലപ്പെട്ടു വരുന്ന സാഹചര്യത്തില്‍ നീതിക്ക് വേണ്ടി നിലക്കൊള്ളാനും, ശബ്ദിക്കാനും എല്ലാവരും തയ്യാ റാകണമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ മതനിരപേക്ഷ മൂല്യ ങ്ങളെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് കരുത്ത് പകരേണ്ടത് എല്ലാവരുടെയും ബാദ്ധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ജനാധിപത്യവും മതനിരപേക്ഷയും ദുര്‍ബലമായാല്‍ വലിയ ദുരന്തമായിരിക്കും നമുക്ക് അഭിമുഖീകരി ക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്, സിപിഎം നേതാവ് പി. മോഹനന്‍ മാസ്റ്റര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡണ്ട് കമാല്‍ വരദൂര്‍, വിസ്ഡം യൂത്ത് ഓര്‍ഗ നൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കായക്കൊടി, വിസ്ഡം സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി കെ.പി മുഹമ്മദ് ഷമീല്‍, റഷീദ് കുട്ടമ്പൂര്‍, സി പി സലീം എന്നിവര്‍ സംസാ രിച്ചു.ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപന സമ്മേളനം വിസ്ഡം ഗ്ലോബല്‍ ടി.വി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഫേസ്ബുക്ക് പേജ് എന്നിവ വഴി ലഭ്യമാക്കിയിരുന്നു. ലോകമെ ങ്ങുമുള്ള മുഴുവന്‍ മലയാളി സമൂഹത്തിലേക്കും സമ്മേളന സന്ദേ ശം എത്തിക്കാനുള്ള ബഹുമുഖ പദ്ധതികള്‍ക്കാണ് സംഘടന രൂപം നല്‍കിയിരിക്കുന്നത്.കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റു സം സ്ഥാനങ്ങള്‍, ജിസിസി രാഷ്ട്രങ്ങള്‍, മറ്റു വന്‍കരകളിലുള്ള വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മലയാളികളെ കേന്ദ്രീകരിച്ച് പ്രഖ്യാ പന സമ്മേളനത്തിനു മുന്നോടിയായി പ്രത്യേക സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു.