മണ്ണാര്‍ക്കാട്:നാടും നഗരവും ഇളക്കി മറിച്ച തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് മണ്ണാര്‍ക്കാട് താലൂക്കിലും കൊട്ടിക്കലാ ശമില്ലാതെ സമാപനം.അവസാന നിമിഷങ്ങളില്‍ തിരഞ്ഞെടുപ്പി ന്റെ വീറും വാശിയും വിളിച്ചോതി പ്രചരണ വാഹനങ്ങള്‍ നഗര ഗ്രാമ വീഥികളിലൂടെ ചീറിപ്പായുന്ന ആവേശകരമായ കാഴ്ചയായിരു ന്നു.സ്ഥനാര്‍ത്ഥികളുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വച്ച വാഹന ത്തിന് പിന്നാലെ ഇരുചക്ര വാഹനങ്ങളില്‍ അണികളുടെ ബൈക്ക് റാലിയും പദയാത്രയുമെല്ലാം സമാപനനിമിഷങ്ങളെ ആവേശഭരി തമാക്കി.പലയിടങ്ങളിലും മുന്നണികളുടെ ശക്തിവിളിച്ചോതുന്ന തരത്തിലായിരുന്നു പ്രചരണസമാപന പ്രകടനങ്ങള്‍.കൊട്ടും പാട്ടു മൊന്നും ഇല്ലാതെ കൊട്ടിക്കാലാശത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലായിരുന്നു പ്രചരണ സമാപനം.സ്ഥാനാര്‍ത്ഥികളും മുന്ന ണി നേതാക്കളും അണികളും റാലിയിലും പദയാത്രയിലും അണി നിരന്നു.
നാളെ നിശ്ശബദ പ്രചരണത്തിന്റെ ദിവസമാണ്.സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിവസമാണ്.പരമാവധി വോട്ട ര്‍മാരെ ഒരിക്കല്‍ കൂടി കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കി ലാവും സ്ഥാനാര്‍ത്ഥികള്‍.മണ്ണാര്‍ക്കാട് മേഖലയില്‍ ഇത്തവണ പ്രചാരണ ത്തിന് പൊതുവേ പൊതുയോഗങ്ങള്‍ കുറവായിരുന്നു.ബൂത്ത് കണ്‍ വെന്‍ഷനുകള്‍,കുടുംബയോഗങ്ങള്‍ എന്നിവയിലാണ് മുന്നണികള്‍ ശ്രദ്ധ ചെലുത്തിയത്.പ്രമുഖ മുന്നണി നേതാക്കള്‍ പ്രചാരണ യോഗ ങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.നവമാധ്യമങ്ങളിലൂടെയും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.നഗരസഭയിലുള്‍പ്പടെ പല പഞ്ചായ ത്തുകളിലും മുന്നണികള്‍ തമ്മിലുള്ള ശക്തമായ പോരാട്ടാണ് അര ങ്ങേറുന്നതും.വോട്ടെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കെ വിജയ പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 27 ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുള്ളത്.അഗളി സ്റ്റേഷന്‍ പരിധിയില്‍ 66,ഷോളയൂര്‍ 26,മണ്ണാര്‍ക്കാട് ഏഴ് കല്ലടി ക്കോട് ഒരു ബൂത്തൂം മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളായും കണ്ടെത്തിയിട്ടുണ്ട്.പ്രശ്നസാധ്യതാ ബൂത്തുകള്‍, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ആയുധ പരിശീലനം ലഭിച്ച പോലീസ് വിഭാഗത്തെ നിയോഗിക്കും.