- വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നത് മുതല്‍ തിരികെ യെത്തുന്നത് വരെ മൂക്കും വായും മൂടത്തക്കവിധം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
- രജിസ്റ്ററില്‍ ഒപ്പിടുന്നതിനു സ്വന്തമായി പേന കയ്യില്‍ കരുതുക.
- പോളിംഗ് ബൂത്തിന് അകത്ത് പ്രവേശിക്കുമ്പോഴും പുറത്ത്് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.
- ബൂത്തിനുള്ളില്‍ വെച്ച് കൈകൊണ്ട് മുഖത്ത് സ്പര്‍ശിക്കരുത്.
- ബൂത്തിനകത്ത് ഒരേസമയം ശാരീരിക അകലം പാലിച്ച് മൂന്ന് വോട്ടര്‍മാര്‍ക്ക് പ്രവേശിക്കാവുന്നതാണ്.
- ബൂത്തിനു പുറത്ത് കൂട്ടംകൂടി നില്‍ക്കരുത്.
- ആര്‍ക്കും കൈ കൊടുക്കാനോ ദേഹത്ത് തൊടാനോ പാടില്ല.
8.ബൂത്തുകളില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുമെങ്കിലും വോട്ടര്‍മാര്‍ കുടിക്കാനായി വെള്ളം കയ്യില്‍ കരുതണം.
- വോട്ടിംഗ് കേന്ദ്രത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുപോകരുത്.
10.വീട്ടില്‍ എത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം
വോട്ടെടുപ്പ് ദിവസം
- വോട്ടര്‍മാര്‍ നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
- രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കേണ്ടതാണ്.
- സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ആയിരിക്കണം. അവയില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകാന്‍ പാടില്ല.
- ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലും നഗരസഭയാണെങ്കില്‍ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേരോ, ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കരുത്.
- വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിലും വോട്ടെണ്ണുന്ന ദിവസവും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.
- സംഘട്ടനവും സംഘര്‍ഷവും ഒഴിവാക്കുന്നതിന് പോളിംഗ് ബൂത്തുകള്‍ക്ക് സമീപം, രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മ്മിക്കുന്ന ക്യാമ്പിന്റെ പരിസരം എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ്.
- സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാണെന്ന് ഉറപ്പു വരുത്തണം. ക്യാമ്പുകളില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല.
- വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും പെര്‍മിറ്റ് വാങ്ങി അതാത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.
പോളിംഗ് ബൂത്ത്
സമ്മതിദായകര്‍ ഒഴികെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനു സൃതമായ പാസില്ലാത്ത ആരും പോളിംഗ് ബൂത്തുകളില്‍ പ്രവേ ശിക്കാന്‍ പാടില്ല.