അഗളി:പുതൂര്‍ പഞ്ചായത്തിലെ ജെല്ലിമേട് എസ് സി കോളനിയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ജനമൈ ത്രി എക്‌സൈസ് സ്‌ക്വാഡ്.കോളനി സന്ദര്‍ശന വേളയിലാണ് ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലെന്നത് കോളനിവാസികള്‍ അറിയിച്ച ത്. ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ പൂരപ്രേമി സംഘം സ്‌പോണ്‍സര്‍ ചെയ്ത ടിവി യും ഡിഷും എത്തിച്ച് നല്‍കുകയായിരുന്നു.ഗ്രാമ പഞ്ചായത്ത് വൈ സ് പ്രസിഡന്റ് ബട്ടത്തമ്മയ്ക്ക് കൈമാറി.ഒരു വര്‍ഷത്തേക്ക് റീച്ചാ ര്‍ജ്ജും ചെയ്ത് നല്‍കി.വിമുക്തി മിഷന്റെ ഭാഗമായി കോളനിവാസി കള്‍ക്ക് ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സജീവ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും കോവിഡ് ബോ ധവല്‍ക്കരണ ക്ലാസ്സും നല്‍കി.തൃശ്ശൂര്‍ പൂരപ്രേമി കൂട്ടായ്മ പ്രസി ഡ ന്റ് വിനോദ് കണ്ടംകാവില്‍,ബൈജു താഴെക്കാട്ട്,രമേശ് മൂക്കോ നി,അനില്‍കുമാര്‍,ബിജു പവിത്ര,ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എകെ സുമേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് ആര്‍,പ്രമോദ്.ഇ,രതീഷ്.കെ,കണ്ണന്‍ ആര്‍,രജീഷ് എ.കെ എന്നിവര്‍ പങ്കെടുത്തു.