അഗളി:സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടിത്തെളിക്കു ന്നതിനിടെ കണ്ട രാജവെമ്പാലയെ വനംവകുപ്പിന്റെ ആര്‍ ആര്‍ടി സംഘം പിടികൂടി വനത്തില്‍ വിട്ടു.
പുതൂര്‍ പാടവയലിലാണ് സംഭവം.ഇന്നലെ രാവിലെ 11 മണിയോ ടെയാണ് തൊഴിലാളികള്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ രാജ വെമ്പാലയെ കണ്ടത്.ഉടന്‍ വനംവകുപ്പിനെ വിവരം അറിയിക്കു കയായിരുന്നു. അഗളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉദയന്റെ നിര്‍ ദേശാനുസരണം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനുവിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആന്റണി സ്വാമി, സിദ്ദീഖ്,മോഹന്‍കുമാര്‍,ഷാജി എന്നിവരടങ്ങുന്ന ആര്‍ആര്‍ടി സം ഘം സ്ഥലത്തെത്തി ഒരു മണിക്കൂറിലേറെ നടത്തിയ ശ്രമത്തി നൊടുവില്‍ പാമ്പിനെ പിടികൂടുകയായിരുന്നു.പിന്നീട് സൈലന്റ് വാലി വനത്തില്‍ വിട്ടയച്ചു.
പാമ്പിന് ഏകദേശം 12 അടിയോളം നീളവും 20 കിലോ തൂക്കവും വരും.ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ രാജവെമ്പാ ലയാണിതെന്ന് ആര്‍ആര്‍ടി സംഘം അറിയിച്ചു.