കല്ലടിക്കോട്:ജനപക്ഷവികസനപാതയില്‍ ബഹുമതികള്‍ ഏറ്റുവാ ങ്ങിയ കരിമ്പ പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു. ഭരണസമിതി 2015-20 വര്‍ഷം പൂര്‍ത്തീകരിച്ച പദ്ധതികളുടെ വിവ രങ്ങള്‍ അടങ്ങിയതാണ് വികസനരേഖ.പുസ്തകമായും വീഡിയോ ഡോക്യൂമെന്ററിയായുംപുറത്തിറക്കിയഅഞ്ചു വര്‍ഷ പ്രവര്‍ത്തന ങ്ങളുടെ വികസനരേഖ ‘നാം മുന്നോട്ട്’എംഎല്‍എ കെ.വി.വിജയ ദാസ്പ്രകാശനം ചെയ്തു.
വീടില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ലൈഫ്മിഷന്റെ ഭവന പദ്ധതി ഉള്‍പ്പെടെ ഒട്ടേറെ വികസന പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കി. ആരോഗ്യ കേന്ദ്രത്തിനു കേന്ദ്രപുരസ്‌കാരം,ഗ്രീന്‍ കരിമ്പ-ക്ലീന്‍ കരിമ്പ,സമഗ്ര കുടിവെള്ള പദ്ധതി,ഖരമാലിന്യ ശേഖ രണ കേന്ദ്രം സ്ഥാപിക്കല്‍,വയോജന സൗഹൃദ പഞ്ചായത്ത്,ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍പദ്ധതി നിര്‍വഹണത്തിലൂടെ ഗ്രാമപഞ്ചായ ത്തിന് ലഭിച്ചിരുന്നു. കുടിവെള്ള പദ്ധതികളും വിദ്യാലയഹൈടെക് വല്‍ക്കരണവും ഉള്‍പ്പടെതദ്ദേശ മേഖലയില്‍ വലിയ ഉണര്‍വുണ്ടാ ക്കി. സഹായ പദ്ധതികള്‍, ആയുര്‍വേദ – ഹോമിയോ ആശുപത്രി സൗകര്യ വികസനം,കുടുംബശ്രീ മേഖല എന്നിങ്ങനെ ഒട്ടേറെ പദ്ധ തികളാണ് ഈ ഭരണ കാലയളവില്‍ പഞ്ചായത്തില്‍ സേവനോന്മു ഖമായി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീഅധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂസ്പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍വികസന രേഖ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.’നാം മുന്നോട്ട്’വീഡിയോ പ്രദര്‍ശനവും നടത്തി.