മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പടി, പുറ്റാണി ക്കാട്, കണ്ടമംഗലം എന്നീ പ്രദേശങ്ങളിൽ നിരന്തരമായി തുടരുന്ന വന്യ മൃഗങ്ങളുടെ ആക്രമണം കാരണം ഹെക്ടർ കണക്കിന് കൃഷി ക്ക് നാശം സംഭവിച്ചിട്ട്പോലും ഫോറസ്റ്റ് അധികാരികൾ അടിയന്തി രമായി ആക്രമണം തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാത്ത തിലും നഷ്ട പരിഹാരം നൽകാത്തതിലും പ്രതിഷേധിച്ച് കോട്ടോ പ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേ രിപ്പടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം സമ രം നടത്തി. കച്ചേരിപ്പടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെ നേ രിൽ കണ്ട് അടിയന്തിരമായി മണ്ണാത്തി മുതൽ കമ്പിപാറ വരെയും അണ്ടിക്കാട്, ചെന്നീരങ്കുന്ന് എന്നീ പ്രദേശങ്ങളിലും റെയിൽ ഫെൻ സിംഗ് സ്ഥാപിക്കണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് നേതാക്കളായ മുനീർ താളിയിൽ, പടുവിൽ മാനു, കുഞ്ഞയമ്മു കോട്ടോപ്പാടം, ഷിഹാബ് കാപ്പ്പറമ്പ് , ഷറഫുദ്ധീൻ, ഫസലു, മുനീർ അക്കര, സൈതലവി, ജലീൽ, സുഹൈബ്, മൂസ്സ പി, സലാം കെ ഫസൽ റഹ്മാൻ, നഫാഹ് എന്നിവർ നേതൃത്വം നൽകി.