തച്ചമ്പാറ:പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാ ലക്കയം കാര്‍മല്‍ സ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 14 പേരുടെ ഫലം പോസറ്റീവായി.ഇതില്‍ ഒരാള്‍ കാഞ്ഞിരപ്പുഴ പഞ്ചാ യത്ത് നിവാസിയാണ്.വാര്‍ഡ് ഏഴില്‍ നാല് പേര്‍ക്കും വാര്‍ഡ് 10ല്‍ മൂന്ന് പേര്‍ക്കും വാര്‍ഡ് ഒമ്പതില്‍ നാല് പേര്‍ക്കും,വാര്‍ഡ് 12ലും 15 ലും ഒരാള്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.നേരത്തെ പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്‍പ്പടെ 76 പേ രെയാണ് പരിശോധനക്ക് വിധേയമാക്കിയത്.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും നീതി മെഡിക്കല്‍ ലാബിലും നടത്തിയ ആന്റി ജന്‍ പരിശോധനയില്‍ തച്ചമ്പാറ പഞ്ചായത്തിലുള്ള രണ്ട് പേരുടെ ഫലവും പോസിറ്റീവായിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ മൂന്ന് പേര്‍ പുതുപ്പരിയാരം,കടമ്പഴിപ്പുറം,തച്ചമ്പാറ സ്വദേശികളാണ്.13 പേര്‍ കരിമ്പ പഞ്ചായത്തിലുള്ളവരും.10 പേരും നേരത്തെ പോസിറ്റീ വായവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ടവരാണ്.107 പേരാണ് ആ ന്റിജന്‍ പരിശോധന നടത്തിയത്.സെന്റിനല്‍ സര്‍വൈലന്‍സി ന്റെ ഭാഗമായാണ് തച്ചമ്പാറയിലും കല്ലടിക്കോടിലും പരിശോധന നടന്നത്.