ഷോളയൂര്‍:ക്ഷയരോഗ നിയന്ത്രണത്തിലെ മികവിന് ഷോളയൂര്‍ ഗ്രാ മ പഞ്ചായത്തിനും അക്ഷയ കേരള പുരസ്‌കാരം.സുസ്ഥിര വികസ ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ ക്കാര്‍ നടപ്പിലാക്കി വരുന്ന എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധ തിയുടെ ഭാഗമായി നടത്തിയ ചിട്ടയോടെയുളള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ പുരസ്‌കാരത്തിലേക്ക് നയിച്ചത്.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഒരു വര്‍ഷം ക്ഷയരോഗമി ല്ലെന്നതും ക്ഷയരോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വര്‍ഷ ത്തിനുള്ളില്‍ ചികിത്സ ഇടയ്ക്ക് വെച്ച് നിര്‍ത്തിയില്ലെന്ന നേട്ടത്തിനുമാണ് സാമൂഹ്യ ക്ഷേമ വകുപ്പ് പുരസ്‌കാരം നല്‍കിയത്.
ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ ഫീല്‍ഡ് വിഭാ ഗം ജീവനക്കാര്‍ ഫീല്‍ഡ് സന്ദര്‍ശന വേളയില്‍ ചുമ ഉള്ളവരെ കണ്ടെത്തി കഫപരിശോധന നടത്തുകയും പോസിറ്റീവായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.വിതുര ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.രോഗികളായവര്‍ക്ക് മരുന്ന് കൃത്യമായി എത്തിച്ച് നല്‍കി.ദേശീയ ക്ഷയരോഗ നിര്‍മാ ര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി പ്രത്യേക ക്ലിനിക്ക് സംഘടി പ്പിച്ചുമെല്ലമാണ് ആഗോള പകര്‍ച്ചവ്യാധിയായ ക്ഷയരോഗത്തെ നിയന്ത്രിച്ചത്.
ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ സമ്മാനിച്ച സാക്ഷ്യ പത്രം ഷോളയൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ അല്‍ഫോണ്‍സ് പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തിയ്ക്ക് കൈമാറി.പഞ്ചായത്ത് സെക്രട്ടറി ഷാജന്‍, പഞ്ചാ യത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. അനീ ഷ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. കാളിസ്വാമി ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവി.എസ് ,മനോജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.