മണ്ണാര്‍ക്കാട്:പെറ്റികേസും പിഴചുമത്തലും താക്കീതുമെല്ലാം ഡിജിറ്റ ല്‍ വഴിയാക്കി പുത്തന്‍ രീതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് നട ത്തു ന്ന പരിശോധന താലൂക്കിലെ നിരത്തിലും തുടരുന്നു.വാഹന പരി ശോധന ദൗത്യത്തിന് പിന്നില്‍ റോഡ് ഉപയോക്താക്കളുടെ പരി രക്ഷ ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വം കൂടിയുണ്ട്.ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്ിന്റെ ഒരു സംഘം താലൂക്കിലെ നിരത്തുകളിലും സജീവമായി.ജില്ലയിലെ നിരത്തുക ളില്‍ 30 ശതമാനം അപകടങ്ങള്‍ കുറയ്ക്കുകയെന്നതാണ് വാഹന വകുപ്പ് ഉന്നം വെയ്ക്കുന്നത്.ഇതിനായാണ് സേഫ് കേരള പദ്ധതി പ്രകാരം കഴിഞ്ഞ മാസം മുതല്‍ ആധുനിക സൗകര്യങ്ങളോടു കൂടി യ ഇന്റര്‍സെപ്റ്റര്‍ വാഹനവുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സമെന്റ് വിഭാഗത്തിലെ ഒരു സംഘം താലൂക്കില്‍ പരി ശോധന നടത്തി വരുന്നത്.റോഡ് സുരക്ഷയ്ക്കായി വിവിധ പദ്ധതി കളും വാഹന വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.
പരിരക്ഷയ്ക്കാണ് പ്രാമുഖ്യം
സുരക്ഷിതമായ വാഹനം,സുരക്ഷിതമായ റോഡ്,സുരക്ഷിതമായ റോഡ് ഉപയോക്താക്കള്‍,ബോധവല്‍ക്കരണം,എമര്‍ജന്‍സി കെയര്‍ തുടങ്ങിയ ലക്ഷ്യങ്ങളുണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്. താലൂ ക്കിലെ ഒരു റോഡിനെ മാതൃകാ റോഡാക്കി മാറ്റുകയെന്നത് ലക്ഷ്യ ങ്ങളില്‍ ഒന്നാണ്.കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയാണ് പരിഗണനയില്‍.പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച ചെയ്ത് ഇക്കാ ര്യത്തില്‍ ധാരണയിലെത്താനാണ് നീക്കം.
പാതയില്‍ കാഴ്ച മറയ്ക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, ഗതാഗത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക,റോഡ് മാര്‍ ക്കിംഗ്,കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ആവ ശ്യമായ ഇടങ്ങളില്‍ സീബ്രാ ലൈനുകള്‍,തെരുവ് വിളക്കുകളുടെ അഭാവം പരിഹരിക്കുക എന്നിവയ്ക്കായുള്ള നടപടികളെല്ലാം സ്വീകരിക്കും. സ്ഥിരം അപകട കേന്ദ്രങ്ങള്‍ കണ്ടെത്തി അപകടങ്ങ ള്‍ ലഘൂകരിക്കുന്നതിനായവശ്യമായ നടപടികളും സ്വീകരിച്ച് വരുന്നു.
മണ്ണാര്‍ക്കാട് നഗരത്തില്‍ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയുള്ള പോക്കറ്റ് റോഡുകളില്‍ ഗതാഗതം സുഗമമാക്കാനും നടപടി സ്വീകരിക്കുമെന്ന് എന്‍ഫോ ഴ്സമെന്റ് വൃത്തങ്ങള്‍ അറിയിച്ചു.ടൗണിലേക്ക് പ്രവേശിക്കുന്നിടത്തെ കയ്യേറ്റങ്ങളടക്കം ഒഴിപ്പിച്ചാണ് സുഗമമായ ഗതാഗതത്തിന് വഴിയൊ രുക്കുക.നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും തേടുന്നുണ്ട്.
ഡിജിറ്റല്‍ പരിശോധന;ഒരു മാസത്തിനിടെ കുടുങ്ങിയത് 500 ഓളം പേര്‍
ഇന്റര്‍ സെപ്റ്റര്‍ വാഹനം ഉപയോഗിച്ചുള്ള വാഹന പരിശോധന കര്‍ശനമായി തുടരുകയാണ്.കഴിഞ്ഞ മാസം 500 ഓളം വാഹന ഉടമകള്‍ക്കെതെയാണ് കേസെടുത്തത്.3 ലക്ഷത്തോളം രൂപ പിഴ യീടാക്കി.ഹെല്‍മറ്റ്,സീറ്റ് ബെല്‍ റ്റ്,ഇന്‍ഷൂറന്‍സ്,ലൈന്‍സ് എന്നിവ യുമായി ബന്ധപ്പെട്ടാണ് കേസുകള്‍.ഇതില്‍ ഹെല്‍മിറ്റില്ലാതെ ഇരു ചക്ര വാഹനം ഓടിച്ചവരാണ് കൂടുതലും നടപടിക്ക് വിധേയരായത്.
വാഹനത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വഴിയാ ണ് പരിശോധന.വാഹനത്തിന്റെ വേഗത,ടാക്സ്,ഇന്‍ഷൂറന്‍സ് എന്നി വയെല്ലാം ഇതുവഴി പരിശോധിക്കാനാകും.വാഹനം കരിമ്പട്ടികയി ല്‍ ഉള്‍പ്പെട്ടതാണോയെന്നും അറിയാന്‍ സാധിക്കും.സൗണ്ട് മീറ്റര്‍ വഴി വാഹനത്തിന്റെ സൈലന്‍സര്‍,ഹോണ്‍ എന്നിവയുടെ ശബ്ദ തീവ്രത അളക്കാം.വാഹനമോടി ക്കുന്ന ആള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന റിയാന്‍ ആധുനിക ബ്രീത്ത് അനലൈസര്‍ ഉണ്ട്.കൂളിംഗ് ഫിലിം മിന്റെ സുതാര്യത അളക്കാന്‍ ടിന്റ് മീറ്ററും.ലെക്സി മീറ്റര്‍ വഴി ലൈ റ്റുകളുടെ തീവ്രതയളക്കും.
ഗതാഗത നിയമം ലംഘിച്ചാല്‍ഓണ്‍ലൈന്‍ വഴിയാണ് കേസ് രജിസ്റ്റ ര്‍ ചെയ്യുന്നത്.പിഴ തത്സമയം പണമായോ കാര്‍ഡ് ഉപയോഗിച്ചോ അ ടച്ചില്ലെങ്കില്‍ എറണാകുളത്തുള്ള വെര്‍ച്വല്‍ കോടതിലാണ് നടപടി നേരിടേണ്ടി വരിക.ഹെല്‍മറ്റ് സീറ്റ് ബെല്‍റ്റ് എന്നിവ ധരിച്ചില്ലെങ്കി ല്‍ 500 രൂപയാണ് പിഴ.മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ 2000 രൂപയും ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ യുമാണ് പിഴ അടക്കേണ്ടി വരിക.റോഡ് സംസ്‌കാരത്തില്‍ പൊളി ച്ചെഴുത്ത് നടത്തി ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിലേക്ക് ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തെ വഴി നടത്തുകയെന്ന വാഹനവകുപ്പിന്റെ ദൗത്യം ജില്ലയിലും നിറവേറ്റാനാണ് എന്‍ഫോ ഴ്സമെന്റ് വിഭാഗം പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.