പാലക്കാട്:ജില്ലയിലെ 33 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വപദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും.ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകള്‍ക്കും 4 നഗരസഭകള്‍ക്കും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനുമാണ് ശുചിത്വ പദവി നല്‍കുന്നത്. രാവിലെ 11 മുത ല്‍ 12 വരെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപ ഹാരവും സാക്ഷ്യപത്രവും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതി നിധികള്‍ക്ക് കൈമാറും.
ചിറ്റൂര്‍-തത്തമംഗലം നഗരസഭയും ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തും മുന്നില്‍
ഹരിത കേരള മിഷന്‍- ശുചിത്വ ഉപമിഷന്‍ നേതൃത്വത്തില്‍ അവ ലോകന സമിതികള്‍ പരിശോധന നടത്തി ഓരോ തദ്ദേശസ്വ യം ഭരണ സ്ഥാപനത്തെയും വിലയിരുത്തുകയും അര്‍ഹമായ മാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായ ത്തിനാണ് ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത്. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ചിറ്റൂര്‍-തത്തമംഗലം നഗരസഭയ്ക്കാണ്.
വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേനയുടെ പ്രവര്‍ ത്തനം മികച്ച രീതിയില്‍ എത്തിക്കുന്ന ഗ്രാമ പഞ്ചായത്ത് വെള്ളി നേഴിയാണ്. ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്ന വീടു കള്‍ കൂടുതലുള്ളത് പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലും സ്ഥാപന ങ്ങള്‍ കൂടുതലുള്ളത് പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലുമാ ണ്. 16 മിനി എം.സി.എഫ്.( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സ്ഥാപിച്ച തരൂര്‍ ഗ്രാമപഞ്ചായത്താണ് ഇവയുടെ എണ്ണത്തില്‍ ഒന്നാമതെത്തിയ ത്.പരിശോധനാ കാലയളവില്‍ വിവിധ പഞ്ചായത്തുകളില്‍ കണ്ടെ ത്തിയ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്തു കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുളങ്ങളും തോടുകളും ഉള്‍പ്പെ ടെയുള്ള ഭൂരിപക്ഷം ജലസ്രോതസ്സുകളും ശുചിയാക്കി നിലനിര്‍ ത്തുന്നതില്‍ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും മികച്ച രീതിയില്‍ ഇടപെടുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ പറഞ്ഞു. മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെയും ശുചിത്വ പദവിയി ലേക്ക് സമയബന്ധിതമായി എത്തിച്ച ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്ത് ശ്രീകൃഷ്ണപുരമാണെന്ന് അവലോകന സമിതി വിലയിരുത്തി.