കുത്തനൂർ: ജലജീവൻ മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ 2020-21 സാമ്പത്തിക വർഷം 440496 കുടിവെള്ള കണക്ഷനുകൾ നൽകു മെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജില്ലയിലെ 88 ഗ്രാമപഞ്ചായ ത്തുകളിലായുള്ള 634074 വീടുകളിൽ നിന്നാണ് ഒന്നാംഘട്ടത്തിലേ ക്ക് 440496 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നത്. 59 ഗ്രാമപഞ്ചായത്തുകളിൽ കണക്ഷൻ നൽകുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024 ഓടെ പൈപ്പ് ലൈൻ വഴി കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയാ യിരു ന്നു മന്ത്രി. തരൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടി വെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പിലാ ക്കുന്നതായി മന്ത്രി പറഞ്ഞു. തരൂർ മണ്ഡലത്തിലെ കണ്ണമ്പ്ര, കുത്ത നൂർ, തരൂർ, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുകളിൽ ഒന്നാംഘട്ട ത്തിൽ 1100 ഗാർഹിക കണക്ഷനുകൾ നൽകും. കുത്തനൂർ പെരി ങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 24 കോടി രൂപയുടെ കുടിവെള്ള പദ്ധതി കൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി തരൂർ പഞ്ചാ യത്തിൽ 70 ലക്ഷം രൂപ ചെലവാക്കി നെച്ചൂർ കുടിവെള്ള പദ്ധതി യും നടപ്പിലാക്കി. വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, വണ്ടാഴി ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കാൻ രണ്ടുഘട്ടമായി 90 കോടി രൂപ ചെലവഴിച്ച് സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ഇതിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും. കൂടാതെ പോത്തുണ്ടി ഡാം സ്രോതസ്സാക്കി കാവ ശ്ശേരി, പുതുക്കോട്, തരൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തി ക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയതായും മന്ത്രി അറിയിച്ചു.
ഓൺലൈനായി നടന്ന പരിപാടിയിൽ കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായ മുരളീധരൻ, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപ ഞ്ചാ യത്ത് പ്രസിഡന്റ് രവീന്ദ്രനാഥ്, കുത്തനൂർ ഗ്രാമപഞ്ചായത്ത് അംഗ ങ്ങൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.