പട്ടാമ്പി: പട്ടാമ്പിയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാലയിലൂടെ ഒരുമാസം ജൈവവള ങ്ങളുടെയും ജീവാണുവളങ്ങളുടെയും 45 സാമ്പിളുകള്‍ വീതം പരി ശോധന നടത്താനാവും. കൃഷിഭവനുകള്‍ മുഖേനയാണ് കൂടുതല്‍ സാമ്പിളുകളും സ്വീകരിക്കുക. ഏകദേശം മൂന്നോ നാലോ ദിവസ ങ്ങള്‍ക്കുള്ളിലാണ് പരിശോധന പ്രക്രിയ പൂര്‍ത്തിയാവുക. ജൈവ വളങ്ങള്‍ ആദ്യം ചാരമാക്കി മാറ്റി പിന്നീട് വിവിധ പരി ശോധനകള്‍ നടത്തിയാണ് ഗുണനിലവാരം അറിയുന്നത്. ബയോ ഫെര്‍ട്ടിലൈസ റുകള്‍ ഇനോകുലെറ്റ് ചെയ്ത് വളര്‍ച്ച പരിശോധിച്ചാണ് ഗുണനില വാരം അറിയുക. പ്രത്യേക മെഷീനുകള്‍ ഉപയോഗിച്ചാണ് ഓരോ പ്രക്രിയയും ചെയ്യുന്നത്. നിലവില്‍ സാമ്പിളുകള്‍ ബാംഗ്ലൂരിലും ഔറംഗാബാദിലുമുള്ള ലാബുകളിലേക്ക് അയച്ചാണ് പരിശോധന നടത്തി വരുന്നത്. ഇതിനുള്ള ചിലവ്, കാലതാമസം, പ്രായോഗിക ബുദ്ധിമുട്ട് എന്നിവ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കണക്കി ലെടുത്താണ് സര്‍ക്കാര്‍ ലാബിന് തുടക്കം കുറിച്ചത്. ജീവാണു ജൈവ വളങ്ങളുടെയും കീട- കുമിള്‍നാശിനികളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം എങ്ങിനെ പ്രയോഗിക്കാമെന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനുമായാണ് കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പട്ടാമ്പിയില്‍ ഒരുകോടി 44 ലക്ഷം രൂപ ചില വില്‍ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കൃഷിഭവ നുകള്‍ മുഖേന ലഭിക്കുന്ന സാമ്പിളുകള്‍ ലാബില്‍ പരിശോധിക്കും. എല്ലാ ജൈവ വളങ്ങളുടെയും ജീവാണുവളങ്ങളില്‍ ഉള്‍പ്പെടുന്ന ബയോ ഫെര്‍ട്ടിലൈസറുകളുടെയും ഗുണനിലവാരം ലാബില്‍ പരിശോധിക്കാന്‍ സാധിക്കും. മണ്ണിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പി ക്കാനും സുരക്ഷിതമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കു ന്നതി നുമായി ജൈവ, ജീവാണുവളപ്രയോഗം ഉപയോഗിച്ചു കൊണ്ടുള്ള കൃഷി രീതികള്‍ സ്വീകരിക്കുവാന്‍ നിരവധി കര്‍ഷകര്‍ മുന്നോട്ടു വന്ന സാഹചര്യത്തില്‍ പട്ടാമ്പിയില്‍ ആരംഭിച്ച ഗുണ നിയന്ത്രണ ശാല കാര്‍ഷികമേഖലയ്ക്ക് ഏറെ പ്രയോജനകരമാകും. ബയോ കണ്‍ട്രോള്‍ ഏജന്റ്സ് ഇതില്‍ ഉള്‍പ്പെടുകയില്ല. രണ്ട് അനലിസ്റ്റുക ള്‍, രണ്ട് ലാബ് അസിസ്റ്റന്റു്കള്‍, ഒരു അറ്റന്‍ഡര്‍ എന്നിങ്ങനെ അഞ്ച് സ്റ്റാഫുകളെയാണ് നിലവില്‍ സ്ഥാപനത്തില്‍ നിയമിച്ചിട്ടുള്ളത്.