അലനല്ലൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇടം നേടിയ ആദ്യ പാലക്കാട്ടു കാരനായ എടത്തനാട്ടുകര സ്വദേശി വി.പി സുഹൈറിന് മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനായാണ് സുഹൈര്‍ ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാ ടനം ചെയ്തു. യൂത്ത് ലീഗിന്റെ ഉപഹാരം എം.എല്‍.എ സുഹൈറിന് നല്‍കി. മുസ് ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ് അധ്യ ക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍, മേഖലാ ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, യൂത്ത് ലീഗ് മേഖലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍കോട്ട്, മണ്ഡലം വൈ സ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ട്, മഠത്തൊടി അലി, നാണി പൂളക്കല്‍, മഠത്തൊടി റഹ്മത്ത്, സി.മുഹമ്മദാലി, ഗഫൂര്‍ പാറോക്കോട്, റഹീസ് എടത്തനാട്ടുകര, നിജാസ് ഒതുക്കുംപ്പുറത്ത്, അഫ്‌സല്‍ കൊറ്റരായില്‍ എന്നിവര്‍ സംബന്ധിച്ചു.