മണ്ണാര്‍ക്കാട്:നേവല്‍ എന്‍.സി.സിയുടെ കോഴിക്കോട് 9-കെ ബറ്റാലി യനു കീഴിലുള്ള എന്‍.സി.സി ഓഫീസര്‍മാരുടെ സമ്മേളനം സമാ പിച്ചു.ഗൂഗിള്‍ മീറ്റ് വഴി നടന്ന സമ്മേളനം ദേശീയ ട്രഷറര്‍ രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ ഐക്യവും അഖണ്ഡത യും കാത്തു സൂക്ഷിക്കുന്നതില്‍ പുതു തലമുറയെ പ്രാപ്തമാക്കുന്ന തില്‍ സവിശേഷമായ പങ്കാണ് നേവല്‍ എന്‍.സി.സി നിര്‍വഹിക്കു ന്നതെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് പ്രതിസന്ധിയുടെ സാഹച ര്യത്തില്‍ കേഡറ്റുകള്‍ക്ക് സുരക്ഷിതമായ രീതിയില്‍ പഠന- പരിശീ ലനങ്ങള്‍ നല്‍കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ക്ക് സമ്മേള നം പദ്ധതികള്‍ ആവിഷ്‌കരിച്ചു.
സബ് ലെഫ്റ്റനന്റ്റ് ടി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ലെഫ്റ്റനന്റ്റ് കമാന്‍ഡര്‍ ഡോ.സിബി മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.ദേശീയ സംസ്ഥാന ഭാരവാഹികളായ ക്യാപ്ടന്‍ സതീഷ് തോമസ്,ഫസ്റ്റ് ഓഫീ സര്‍ അനില്‍ കെ.നായര്‍, ലെഫ്റ്റനന്റ്റ് ഷുക്കൂര്‍ ഇല്ലത്ത്,ഫസ്റ്റ് ഓഫീ സര്‍ ഷെറി ഫ്രാന്‍സിസ്, ക്യാപ്ടന്‍ പി.കൃഷ്ണകുമാര്‍,ഫസ്റ്റ് ഓഫീസര്‍ ഷബീര്‍ എം.ഐ, ഡോ. ടി.കെ ജലീല്‍, ലെഫ്റ്റനന്റ്റ് സിന്ധു കൃഷ്ണ ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സെക്രട്ടറി പി.പി ദിനേശന്‍ സ്വാഗതവും ട്രഷറര്‍ വി.ആ പ്രകാശ് നന്ദിയും പറഞ്ഞു.