കല്ലടിക്കോട്:ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാ ര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് നെല്‍കൃഷിയിറക്കി കരുത്ത് പകരുകയാണ് കല്ലടിക്കോട്ടെ മാധ്യമ പ്രവര്‍ത്തകനായ രാജേഷ്.കല്ലടിക്കോട് ചുങ്കത്ത് രണ്ടര ഏക്കര്‍ വയല്‍ പാട്ടത്തിനെ ടുത്താണ് കൃഷി.കൃഷി വകുപ്പിന്റെ സഹകരണമുണ്ട്.വിത്ത് വകുപ്പ് സൗജന്യമായി നല്‍കി.140 ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന അത്യുത്പാദന ശേഷിയുള്ള സുപ്രിയ വിത്താണ് കൃഷി ക്ക് ഉപയോഗിച്ചിരിക്കുന്നത്.കരിമ്പ അയ്യപ്പന്‍കോട്ട പാടശേഖര സമിതിയുംപൊറ്റശ്ശേരി കാര്‍ഷിക കര്‍മ്മസേനയും ചേര്‍ന്നാണ് ഞാറുനട്ടത്.ഞാറ് നടീല്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ ഉദഘാടനം ചെയ്തു.കൃഷി ഓഫീസര്‍ പി സാജിദലി പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂസ്,മൂന്നാം വാര്‍ഡ് മെമ്പര്‍ സുമലത,ജയലക്ഷ്മി,പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. കല്ലടിക്കോടന്‍ മലയുടെ താഴ് വാരത്ത് വീടിന് പുറകിലെ പാടത്താണ് രാജേഷിന്റെ കൃഷിയിടം. വീടി നോട് ചേര്‍ന്ന് മത്സ്യകൃഷിയും നടത്തുന്നുണ്ട്. കരിമ്പയില്‍ നെല്‍ കൃഷി തിരിച്ചു വരവിന്റെ പാതയിലാണ്.എട്ട് ഹെക്ടറില്‍ മാത്ര മുണ്ടായിരുന്ന നെല്‍കൃഷി ഇപ്പോള്‍ പതിനാറ് ഹെക്ടറായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!