തച്ചമ്പാറ: കോവിഡ് വ്യാപനം അറിയാൻ തച്ചമ്പാറ പഞ്ചായcത്തിൽ ഇനിമുതൽ എല്ലാ ആഴ്ചയിലും ആന്റിജൻ ടെസ്റ്റ് നടത്തും. എല്ലാ തദ്ദേ ശ സ്ഥാപനങ്ങളിലും ആന്റിജൻ ടെസ്റ്റ് സ്ഥിരമായി നടത്തണമെന്ന സംസ്ഥാന സർക്കാറിന്റെ നിർദേശത്തെ തുടർന്നാണ് തച്ചമ്പാറയി ൽ ടെസ്റ്റ് നടത്തുന്നത്. എല്ലാ വ്യാഴാഴ്ചയും പഞ്ചായത്തിലെ ഓരോ കേ ന്ദ്രങ്ങളിൽ വെച്ച് 40 പേരെ പരിശോധന നടത്തും. വിവിധ സ്ഥാപന ങ്ങളിലെ ജീവനക്കാർ, കച്ചവടക്കാർ, ലോഡിങ് തൊഴിലാളികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, അതിഥി തൊഴിലാളികൾ, പ്രായമായവ ർ, കൂലിപ്പണിക്കാർ തുടങ്ങി വിവിധ മേഖലയിലുള്ള വരെ പരിശോ ധന നടത്തും. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്നവരെ കണ്ടെ ത്തി അവരെയാണ് പരിശോധന നടത്തുക. കച്ചവടക്കാർ പരിശോ ധനയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഗൗരവമായി കാണും. അത്തര ക്കാരെ നിർബന്ധപൂർവം പരിശോധന നടത്തും. ഈ ആഴ്ചത്തെ പരി ശോധന നാളെ ( വ്യാഴം) തച്ചമ്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച വരുടെ സമ്പർക്കത്തിലുള്ളവർക്കും മുൻകൂട്ടി തെരഞ്ഞ ടുത്തവ ർക്കുമാണ് നാളത്തെ പരിശോധന.

കോവിഡ് പോസിറ്റീവ് ആയവർക്ക് വ്യവസ്ഥകളോടെ വീട്ടിൽ ചികിത്സ

തച്ചമ്പാറ: കോവിഡ് പോസിറ്റീവ് ആയവർക്ക് വീട്ടിൽ തന്നെ നിരീ ക്ഷണത്തിൽ കഴിയാനുള്ള സംവിധാനം തച്ചമ്പാറ പഞ്ചായത്തിൽ നിലവിൽ വന്നു. കർശന വ്യവസ്ഥകളോടെയാണ് ഈ സൗകര്യം നൽകുക. മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കു ന്നത നുസരിച്ചാണിത്. പ്രത്യേകിച്ച് ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്തവർക്കാണ് സ്വന്തം വീട്ടിൽത്തന്നെ കഴിയാൻ അനുമതി.
കോവിഡ് പോസിറ്റീവ് ആയ ആൾ മാത്രമല്ല വീട്ടിലുള്ള എല്ലാവരും പൂർണമായും നിരീക്ഷണത്തിലായിരിക്കും. രോഗികളായവരുടെ ഓക്സിജൻ അളവും, ഹൃദയമിടിപ്പും പരിശോധിക്കുന്നതിനുള്ള പൾസ് ഓക്സിമീറ്റർ വീടുകളിൽ ലഭ്യമാക്കും. 10 ദിവസത്തിനു ശേഷമുള്ള കോവിഡ് പരിശോധന കഴിഞ്ഞ് നെഗറ്റീവ് ഫലം ലഭിച്ചാൽ പിന്നീട് ഏഴു ദിവസംകൂടി ക്വാറന്റീനിൽ കഴിയണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!